ലാൻഡിംഗിനിടെ വിമാനം നിയന്ത്രണം വിട്ടു കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഹോണോലുലു: ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ ചെറുവിമാനം കെട്ടിടത്തിലേക്ക് ഇടിച്ച് കയറി കത്തിനശിച്ചു. അമേരിക്കയിലെ ദാനിയൽ കെ ഇനോയു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3.15 ഓടെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം സംഭവിച്ചു. കാമാക എയർ സെസ്ന 208 പരിശീലന വിമാനമാണ് വിമാനത്താവളത്തിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഇടിച്ച് കയറിയത്. വിമാനത്താവളത്തിലെ ഇന്ധന ടാങ്കറുകൾക്ക് സമീപത്ത് നിന്ന് പൈലറ്റുമാർ ചെറുവിമാനം നിയന്ത്രിച്ച് നീക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടമായതിന് പിന്നാലെ സമീപത്തെ വലിയ കെട്ടിടങ്ങളിൽ ഇടിക്കാതിരിക്കാൻ പൈലറ്റുമാർ ശ്രമിച്ചത് ആളപായം കുറക്കാൻ കാരണമായി. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലും പരിസരത്തും വലിയ രീതിയിൽ കറുത്ത പുക നിറഞ്ഞിരുന്നു. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടർന്നില്ല. കെട്ടിടത്തിന് പരിസരത്ത് നിന്നായി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാർഗോ വിമാനങ്ങളും ചാർട്ടർ വിമാനങ്ങളും സർവ്വീസ് നടത്തുന്ന സ്ഥാപനത്തിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ അപകടത്തിൽ കൊല്ലപ്പെട്ട പൈലറ്റുമാരുടെ പേരുവിവരങ്ങൾ ഇനിയും പുറത്ത് വിട്ടിട്ടില്ല. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...