കശ്മീരിൽ ആയുധങ്ങളുമായി പാക് ഡ്രോൺ ; പോലീസ് വെടിവെച്ചിട്ടു

For full experience, Download our mobile application:
Get it on Google Play

ജമ്മുകശ്മീർ : ജമ്മു കശ്മീരിലെ കത്വയിൽ പാക്ക് അതിർത്തി കടന്ന് എത്തിയ ഡ്രോൺ പോലീസ് വെടിവെച്ചിട്ടു. ഡ്രോണിനകത്ത് ആയുധങ്ങൾ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. അന്താരാഷ്ട്ര അതിർത്തി കടന്നാണ് ഡ്രോൺ എത്തിയത്. കത്വയിലെ താളി ഹരിയ ചാക്ക് മേഖലയിലാണ് രാവിലെ ഡ്രോൺ കണ്ടെത്തിയത്. രാജ്ഭാഗ് പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന പ്രദേശമാണിത്. ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. മേഖലയിലേക്ക് അന്വേഷണ സംഘത്തെ അയച്ചതായും പ്രദേശത്തെ ഡ്രോൺ സാന്നിധ്യം അടിക്കടി ഉണ്ടോ എന്നതുൾപ്പെടെ പരിശോധിക്കുമെന്നും പോലീസ് വക്താവ് അറിയിച്ചു.

സൈന്യം പരിശോധന കടുപ്പിച്ചതോടെ ജമ്മു കശ്മീരിൽ ഭീകരർ ആയുധങ്ങളെത്തിക്കാൻ പുതിയ രീതികൾ അവലംബിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അത‍ിർത്തി കടന്ന് സുരക്ഷിതമായി ആയുധങ്ങൾ കൊണ്ടുവരാൻ ഡ്രോണുകൾ ഉപയോഗിക്കാൻ സാധ്യത ഉണ്ട് എന്ന് രഹസ്യ വിവരമുള്ളതിനാൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. അതിർത്തിയിൽ ഡ്രോൺവേധ സംവിധാനം ശക്തമാക്കാനുള്ള നീക്കത്തിലാണ് സൈന്യവും പോലീസും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...