ബംഗളൂരുവില്‍ പാക് പെണ്‍കുട്ടി അറസ്റ്റില്‍ ; പിടിയിലായത് വ്യാജരേഖ ചമച്ച് അനധികൃതമായി താമസിക്കുന്നതിനിടെ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ബംഗളൂരുവില്‍ വ്യാജ രേഖകള്‍ ചമച്ച് അനധികൃതമായി താമസിച്ച പാക് പെണ്‍കുട്ടി അറസ്റ്റില്‍. 19കാരിയായ ഇഖ്‌റ ജീവനിയാണ് പിടിയിലായത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് സ്വദേശിനിയാണ് പെണ്‍കുട്ടി. ഇവരുടെ ഭര്‍ത്താവെന്ന് സംശയിക്കുന്ന യുപി സ്വദേശിയായ യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 25കാരനായ മുലായം സിംഗ് യാദവാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

ലൂഡോ ഗെയിമിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാവുകയായിരുന്നു. ബംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു മുലായം സിംഗ് യാദവ്. ബെല്ലന്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ലേബര്‍ ക്വാര്‍ട്ടേഴ്സിലാണ് ഇരുവരും താമസിച്ചിരുന്നത്. പിടിയിലായ പെണ്‍കുട്ടിയെ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസിന് കൈമാറി.

കഴിഞ്ഞ വര്‍ഷമാണ് യുപി സ്വദേശി ഇഖ്‌റയെ ലൂഡോ ഗെയിം ആപ്പിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടതോടെ പെണ്‍കുട്ടിയെ നേപ്പാളില്‍ കാഠ്മണ്ഡുവിലൂടെ ഇയാള്‍ ഇന്ത്യയിലെത്തിക്കുകയായിരുന്നു. 2022 സെപ്റ്റംബറിലായിരുന്നു യുവാവ് ഇഖ്‌റയെ ഇന്ത്യയിലെത്തിച്ചതെന്നും വൈറ്റ്ഫീല്‍ഡ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസരംഗത്തെ നയസമീപനരീതി ; കേന്ദ്രസർക്കാരിനെതിരെ മുതിർന്ന ബി.ജെ.പി. നേതാവ് മുരളീ മനോഹർ ജോഷി

0
ന്യൂഡൽഹി : വിദ്യാഭ്യാസരംഗത്ത് കേന്ദ്രത്തിലെ നരേന്ദ്രമോദിസർക്കാർ സ്വീകരിക്കുന്ന നയസമീപനങ്ങളെ രൂക്ഷമായി വിമർശിച്ച്...

മുട്ടിൽ മരംമുറി : അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും

0
ചോറ്റാനിക്കര: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര...

സൗദിയിലെ വിവിധ പ്രവിശ്യകളിൽ വെള്ളിയാഴ്ച വരെ മഴയുണ്ടാകും ; വെള്ളപ്പൊക്ക മേഖലകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ...

0
റിയാദ് : സൗദിയുടെ വിവിധ ഭാ​ഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന്...

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ; പ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം....