പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് കാണാതായ 14 കാരിയുടെ തിരോധാനത്തില്‍ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് കാണാതായ 14 കാരിയുടെ തിരോധാനത്തില്‍ ദുരൂഹത. ഈ മാസം 16 മുതലാണ് കറാച്ചിയില്‍ നിന്ന് ദുവാ സെഹ്റ കാസ്മി എന്ന പെണ്‍കുട്ടിയെ കാണാതായത്. മകളെ കണ്ടെത്താന്‍ സഹായം തേടി കുടുംബം പ്രാദേശിക മസ്ജിദ് അധികൃതരെ സമീപിച്ചെങ്കിലും പെണ്‍കുട്ടി ‘ഷിയാ’ മുസ്ലീമായതിനാല്‍ കാണാതായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അപേക്ഷ പള്ളി നിരസിച്ചതായാണ് വിവരം.

സംഭവത്തില്‍ ദുവായുടെ കുടുംബത്തിന്റെ അവസ്ഥ വിവരിക്കുന്ന വീഡിയോകളും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷമായി ദുവ സ്‌കൂളില്‍ പോലും പോകുന്നില്ലെന്ന് പിതാവ് അബു പറഞ്ഞു. മകളെ കണ്ടെത്തിയില്ലെങ്കില്‍ ഗവര്‍ണര്‍ ഹൗസിന് മുന്നില്‍ കുടുംബം ആത്മഹത്യ ചെയ്യുമെന്ന് അബു പറയുന്നു. അതേസമയം, പെണ്‍കുട്ടിയെ കണ്ടെത്താന്‍ സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ കറാച്ചി പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി മൂന്ന് പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചതായി കറാച്ചി അഡീഷണല്‍ ഐജിപി ഗുലാം നബി മേമന്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...

മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ താഴെയിറക്കി

0
മലപ്പുറം: മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ...

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ...

0
മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...