അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം ; 20ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

അഫ്ഗാനിസ്ഥാൻ : അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം. 20ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണം സ്ഥിരീകരിച്ച് താലിബാൻ. തെഹ്‌രിക് ഇ താലിബാനെ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന് വിവരം. അതിർത്തി മേഖലയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെ ലക്ഷ്യമിട്ടാണ് പാകിസ്താൻ ജെറ്റുകൾ ആക്രമണങ്ങൾ നടത്തിയതെന്ന് പാക് വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു. കഴിഞ്ഞവർഷം മുപ്പതോളം ആക്രമണങ്ങൾ തെഹ്‌രിക് ഇ താലിബാൻ പാകിസ്താൻ നടത്തിയെന്നാണ് റിപ്പോർട്ട്. ഫിറ്റ്‌ന അൽ ഖ്വാരിജിലും ദായേഷ് ഖൊറാസാൻ പ്രവിശ്യയിലുമുള്ള ഭീകരരുടെ ഒളിത്താവളങ്ങൾ വ്യോമസേന ലക്ഷ്യമിട്ടെന്നാണ് റിപ്പോർട്ട്. നൻഗർഹാർ പ്രവിശ്യയിലെ ഖോഗ്യാനി ജില്ലയിലും നിരവധി വ്യോമാക്രമണങ്ങൾ നടത്തി. ഫിത്‌ന അൽ ഖ്വാരിജ് (എഫ്‌എകെ), അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ, ദാഇശ് ഖൊറാസാൻ പ്രവിശ്യ (ഡികെപി) എന്നിവിടങ്ങളിലെ ഏഴ് ക്യാമ്പുകളും ഒളിത്താവളങ്ങളുമാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടത് എന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റംസാൻ മാസത്തിൽ ഇസ്ലാമാബാദ്, ബജൗർ, ബന്നു എന്നിവിടങ്ങളിൽ നടന്ന ചാവേർ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടി നടത്തിയതെന്ന് പാകിസ്താൻ അവകാശപ്പെട്ടത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...