അതിര്‍ത്തിയിലെ പോരാട്ടത്തില്‍ അവകാശവാദങ്ങള്‍ തുടര്‍ന്ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : അതിര്‍ത്തിയിലെ പോരാട്ടത്തില്‍ അവകാശവാദങ്ങള്‍ തുടര്‍ന്ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും. പാക് സൈന്യം 200ലേറെ താലിബാന്‍ ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് പാകിസ്ഥാന്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഭീകകരും ഉള്‍പ്പെട്ടെന്നും പാക് സൈന്യം വ്യക്തമാക്കി. താലിബാൻ ക്യാമ്പുകൾ, പോസ്റ്റുകൾ, തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍, അഫ്ഗാൻ പ്രദേശത്ത് നിന്ന് പ്രവർത്തിക്കുന്ന ശൃംഖലകൾ എന്നിവയ്‌ക്കെതിരെ പാകിസ്ഥാൻ സൈന്യം കൃത്യമായ ആക്രമണങ്ങളും റെയ്ഡുകളും നടത്തിയതായി പ്രസ്താവനയിൽ പാകിസ്ഥാൻ സൈന്യം പറഞ്ഞു.

അതിർത്തിയിലെ നിരവധി താലിബാൻ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടു. അതിർത്തിയിലെ അഫ്ഗാൻ ഭാഗത്തുള്ള 21 സ്ഥാനങ്ങളും പിടിച്ചെടുത്തു. പാകിസ്ഥാനെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും സുഗമമാക്കാനും ഉപയോഗിച്ചിരുന്ന ഒന്നിലധികം തീവ്രവാദ പരിശീലന ക്യാമ്പുകൾ നശിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നടപടികളെ സ്വയം പ്രതിരോധം എന്നാണ് പാകിസ്ഥാന്‍ വിശേഷിപ്പിച്ചത്. ഇനിയും എന്തെങ്കിലും പ്രകോപനങ്ങൾ ഉണ്ടായാൽ ശക്തമായ പ്രതികരണം നേരിടേണ്ടിവരുമെന്നും പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കി. സൗദി അറേബ്യയും ഖത്തറും സംയമനം പാലിക്കാൻ ആഹ്വാനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...