ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: ഇന്ത്യൻ സൈന്യത്തിൻ്റെ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിൽ കനത്ത തിരിച്ചടി നേരിട്ട് ഒരു വർഷം തികയുമ്പോൾ, ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്ഥാനെതിരെ ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിന് മുതിർന്നാൽ, ശത്രുക്കൾക്ക് അതിൻ്റെ പ്രത്യാഘാതം വളരെ വലുതും അപകടകരവും ദൂരവ്യാപകവും വേദനാജനകവും ആയിരിക്കുമെന്നാണ് മുനീറിൻ്റെ മുന്നറിയിപ്പ്. പാകിസ്ഥാനിലെ ‘ഡോൺ’ പത്രം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ഒരു ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുനീർ.

പാക് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ദു, നാവികസേനാ മേധാവി അഡ്മിറൽ നാവീദ് അഷ്റഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് ആദ്യമായല്ല മുനീർ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് ആയി സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെ, പാകിസ്ഥാൻ്റെ യുദ്ധസന്നാഹത്തെ കുറിച്ച് ഇന്ത്യക്ക് യാതൊരു സംശയവും വേണ്ടെന്നും, കൂടുതൽ വേഗത്തിലും ശക്തമായും കഠിനമായും തിരിച്ചടിക്കുമെന്നും അസിം മുനീര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. സിന്ധു നദീതീരത്തുള്ള ഇന്ത്യയുടെ അണക്കെട്ടുകൾ ഉൾപ്പെടെയുള്ള നിർമ്മിതികൾ ലക്ഷ്യം വെക്കുമെന്നും അസിം മുനീര്‍ അന്ന് പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...