ഇസ്ലാമാബാദ് : പാകിസ്താനിൽ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ശുപാർശ പ്രകാരം പാർലമെന്റ് പിരിച്ചുവിട്ടു. ഇതോടെ പാകിസ്താനിൽ വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. അറസ്റ്റിലായതിനാൽ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാന് ഈ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാകില്ല. എതിർപ്പില്ലാതെ വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ഷഹബാസ് ഷെരീഫ്. പാർലമെന്റ് പിരിച്ചുവിട്ട് 90 ദിവസത്തിനുളളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും മൂന്ന് ദിവസത്തിനുളളിൽ ഇടക്കാല പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമെന്നും പാകിസ്താൻ പ്രസിഡന്റ് ആരിഫ് ആൽവി സ്ഥാനമൊഴിയുന്ന സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം തിരഞ്ഞെടുപ്പ് അടുത്ത വർഷത്തേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നാണ് ഷഹബാസ് ഷെരീഫ് സർക്കാർ സൂചന നൽകുന്നത്. ദേശീയ ഐക്യമില്ലെങ്കിൽ രാജ്യത്തിന് പുരോഗതി കൈവരിക്കാനാകില്ലെന്നും ഷഹബാസ് ഷെരീഫ് മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്തെ രാഷ്‌ട്രീയ പ്രതിസന്ധിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ സെൻസസ് പൂർത്തിയായാൽ മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കുക എന്ന് പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. സെൻസസ് പൂർത്തിയാകാൻ നാല് മാസമെങ്കിലും എടുക്കും. അതിനാൽ തിരഞ്ഞെടുപ്പ് അടുത്ത വർഷമായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു. തോഷഖാന കേസിൽ കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അറസ്റ്റിന് പിന്നാലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്ന് ഇമ്രാൻ ഖാനെ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയതും അനുകൂലമായ സാഹചര്യമായിട്ടാണ് ഷഹബാസ് ഷെരീഫ് കാണുന്നത്. 2018ലെ തിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലേറിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























