തിരുവനന്തപുരം : സംസ്ഥാന അബ്കാരി നിയമത്തിലെ ചില വ്യവസ്ഥകൾ കുറ്റവിമുക്തമാക്കാനൊരുങ്ങി സർക്കാർ. നിലവിലെ അബ്കാരി നിയമമനുസരിച്ച് സിനിമയിലെ മദ്യപാന രംഗങ്ങളിൽ ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പ് പ്രദർശിപ്പിക്കാതിരുന്നാൽ ആറ് മാസം വരെ തടവും 10,000 രൂപ പിഴയും ലഭിക്കും. നിയമവിരുദ്ധമായ മദ്യ പരസ്യങ്ങൾക്കുള്ള ശിക്ഷ ആറുമാസം വരെ തടവോ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ്. എന്നാൽ ഈ വ്യവസ്ഥ ക്രിമിനൽ കുറ്റമല്ലാതാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഭേദഗതി പ്രകാരം തടവുശിക്ഷയില്ലാതെ കുറ്റത്തിന് പിഴ 50,000 രൂപയാക്കി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ഭേദഗതി ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടു.
മദ്യവ്യാപാരം ഒരു വ്യവസായമാണ്. നിയമത്തിലെ ചില വ്യവസ്ഥകൾ ക്രിമിനൽ കുറ്റമല്ലാതാക്കുകയാണ്. ഇത് കേരളത്തിൽ ബിസിനസ് ചെയ്യാൻ ഉദ്ദേശിക്കുന്ന സംരംഭകർക്ക് സൗകര്യമാകും എന്ന് ഭേദഗതി അവതരിപ്പിച്ചുകൊണ്ട് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. നിലവിൽ അബ്കാരി നിയമത്തിലെ സെക്ഷൻ 55 എച്ച്, 55 ഐ വകുപ്പുകൾ പ്രകാരം സിനിമയിലെ മദ്യപാന മുന്നറിയിപ്പ് കൊടുക്കാതിരിക്കുന്നതും നിയമവിരുദ്ധമായ മദ്യപരസ്യങ്ങൾ നൽകുന്നതും ക്രിമിനൽ കുറ്റമാണ്. എന്നാൽ അബ്കാരി നിയമത്തിലെ ഈ രണ്ട് വകുപ്പുകളും ലംഘിച്ചതിന് സംസ്ഥാനത്ത് നാളിതുവരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























