പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഷഹബാസ് ശരീഫ് ഇന്ന് അധികാരമേല്‍ക്കും ; സത്യപ്രതിജ്ഞ രാത്രി എട്ടിന്

For full experience, Download our mobile application:
Get it on Google Play

ഇസ്‌ലാമാബാദ് : രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന പാക്കിസ്ഥാനില്‍ ഇന്ന് പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കും. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. ഇതിന് പിന്നാലെ ഇന്ന് രാത്രി എട്ട് മണിക്ക് പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യും. പ്രസിഡന്റ് ആരിഫ് അല്‍വി പുതിയ പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച്‌, പിഎംഎല്‍ പാര്‍ട്ടിയുടെ ഷഹബാസ് ഷെരീഫാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് വിജയം ഉറപ്പാണ്. പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരനാണ് ഷഹബാസ് ശരീഫ്. ഷഹബാസ് മന്ത്രിസഭയില്‍ ബിലാവല്‍ ബൂട്ടോ വിദേശകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാക് ദേശീയ അസംബ്ലിയില്‍ നിന്ന് നിലവിലെ ഭരണകക്ഷിയായ പിടിഎയുടെ എല്ലാ അംഗങ്ങളും രാജിവെക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്ന് പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ ഷാ മെഹമൂദ് ഖുറേഷി വ്യക്തമാക്കി. ഒറ്റയ്ക്ക് രാജിവെക്കേണ്ടി വന്നാലും രാജിവെക്കുമെന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

16 ബില്യണിന്റെയും 8 ബില്യന്റെയും അഴിമതിക്കേസുകളുള്ള വ്യക്തി പ്രധാനമന്ത്രിയായാല്‍ അത് രാജ്യത്തിന് നാണക്കേടാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അതിനിടെ, മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ലണ്ടനില്‍ നിന്ന് ഉടന്‍ പാക്കിസ്ഥാനില്‍ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈദിന് ശേഷം പാകിസ്ഥാനിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് സൂചന. ഷഹബാസ് ശരീഫ് പ്രധാമന്ത്രിയാകുന്ന സാഹചര്യത്തിലാണ് നവാസിന്റെ മടങ്ങിവരവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...