അതിർത്തി മേഖലകളിൽ പാകിസ്ഥാൻ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പഞ്ചാബ് പോലീസ് മേധാവി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഇന്ത്യാ – പാക് അതിർത്തി മേഖലകളിൽ പാകിസ്ഥാൻ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പഞ്ചാബ് പോലീസ് മേധാവി ഗൗരവ് യാദവ്. പാക് ചാരസംഘടന ഐഎസ്ഐയുടെ സഹായത്തോടെയാണ് പാകിസ്താന്റെ നീക്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എങ്കിലും പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ഇതുവരെയുണ്ടായ എല്ലാ വെല്ലുവിളികളും പരാജയപ്പെടുത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്ത് വരാനിരിക്കുന്ന ഉത്സവകാലത്ത് ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തി മേഖലകളിൽ സുരക്ഷ വർധിപ്പിച്ചതായി അദ്ദേഹം അറിയിച്ചു.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്തു നിന്ന് ഇത്തരം നീക്കങ്ങൾ തുടങ്ങിയതെന്നാണ് വിലയിരുത്തുന്നത്. അതിർത്തി ജില്ലകളിൽ ബിഎസ്എഫിന്റെ ഏഴ് കമ്പനിയെയും മറ്റു ജില്ലകളിൽ സംസ്ഥാന സായുധ സേനയുടെ 50 കമ്പനിയെയും വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഡിജിപി, സ്ഥിതി അവലോകനം ചെയ്തു. ഭീകരവിരുദ്ധ തന്ത്രങ്ങൾ, സംഘടിത കുറ്റകൃത്യ ശൃംഖലകളെ തടയൽ, ക്രമസമാധാന വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. സംഘടിത കുറ്റകൃത്യങ്ങൾ രഹസ്യമായി റിപ്പോർട്ട് ചെയ്യുന്നതിനായി പഞ്ചാബ് പോലീസ് 1800-330-1100 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....