ഇന്ത്യൻ യുവതിയുമായി പ്രണയം ; അതിർത്തി വഴി കടന്നു കയറിയ പാക് യുവാവിനെ സൈന്യം തിരിച്ചയച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ : ഏറെ നാളായി പ്രണയിക്കുന്ന യുവതിയെ നേരിൽ കാണാൻ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയ പാക്ക് യുവാവ് പിടിയിൽ. അതിർത്തി ഭേദിച്ച് ഇന്ത്യയിലെത്തിയ 22 കാരനെ ശനിയാഴ്ച ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ സൈന്യത്തിനു കൈമാറി. മേയ് മാസത്തിലാണ് ഇയാൾ ഇന്ത്യയിലെത്തിയത്. മേയ് 31 ന് ഉറി സെക്ടറിൽ നിയന്ത്രണ രേഖ കടക്കുന്നതിനിടെ അറസ്റ്റിലായ സീഷാൻമിർ എന്ന പാക്ക് അധിനിവേശ കശ്മീർകാരനെ 2026 ജൂലൈ 4ന് തിരിച്ചയച്ചതായി സൈന്യം എക്സ് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. ബാരാമുള്ളയിലെ തുൽവാരി ഗ്രാമത്തിലെ യുവതിയുമായി സമൂഹമാധ്യമത്തിലൂടെയാണ് പാക്ക് യുവാവ് അടുപ്പം സ്ഥാപിച്ചത്. കുടുംബത്തിന്റെ ബാധ്യതകളും കഷ്ടപ്പാടുകളുമായിരുന്നു പാക്ക് യുവാവിന്റെ ചാറ്റുകളിൽ അധികം.

ദയ തോന്നിയ യുവതി ഇന്ത്യയിലേക്ക് പോരാൻ സീഷാൻമിറിനോടു പറഞ്ഞു. അതിർത്തി കടന്നാൽ ഉടൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങാനും നിയമവിരുദ്ധമായി എത്തിയതിനുള്ള ശിക്ഷ പൂർത്തിയാക്കാനും ശേഷം ഒരുമിച്ച് ജീവിക്കാമെന്നും ഇരുവരും പദ്ധതിയിട്ടു. അതിർത്തി കടന്ന് കീഴടങ്ങാൻ ശ്രമിക്കുന്നതിനു മുൻപേ ഇന്ത്യൻ സൈന്യം പാക്ക് യുവാവിനെ പിടികൂടി. പാക്ക് യുവാവിന്റെ മൊഴി സത്യമാണോ എന്നറിയാൻ യുവതിയിൽനിന്നും സൈന്യം വിവരങ്ങൾ തേടിയിരുന്നു. എന്നാൽ കാമുകനെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു യുവതിയുടെ അഭ്യർഥന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...