ഇമ്രാന്‍ ഖാനെ ഒരു മണിക്കൂറിനുള്ളില്‍ കോടതിയില്‍ എത്തിക്കണം ; ഇടപെട്ട് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഒരു മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കാന്‍ പാകിസ്ഥാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കോടതിയില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇമ്രാന്‍ ഖാനെ നാളെ ഹാജരാക്കാമെന്ന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയെ അറിയിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസ് ഉമര്‍ അട്ട ബണ്ട്യാല്‍ അംഗീകരിച്ചില്ല. ഒരു മണിക്കൂറിനകം ഇമ്രാനെ കോടതിയില്‍ എത്തിക്കണമെന്ന് ഉത്തരവിട്ടു. ഇമ്രാന്‍ അറസ്റ്റ് ചെയ്തതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ് ഉമര്‍ അത് ബാന്‍ഡിയല്‍, ജസ്റ്റിസ് മുഹമ്മദ് അലി മസര്‍, ജസ്റ്റിസ് അഥര്‍ മിനല്ല എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

ഇമ്രാനെ കോടതിയിലെത്തിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് കോടതിക്ക് പരിസരത്ത് വന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇമ്രാന്റെ അറസ്റ്റ് നിയമവിധേയമാണെന്ന ഇസ്ലാമബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇമ്രാന്റെ അറസ്റ്റിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി വന്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്റെ തലസ്ഥാനത്ത് ഉള്‍പ്പടെ വന്‍തോതില്‍ സൈനികരെ വിന്യസിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...