സ്റ്റീല്‍ നിര്‍മ്മിതമായ മോഡുലാര്‍ ടോയ്‌ലറ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുത്തു

For full experience, Download our mobile application:
Get it on Google Play

പാലാ : നഗരസഭാ പ്രദേശത്ത് വിവിധ കേന്ദ്രങ്ങളില്‍ സ്റ്റീല്‍ നിര്‍മ്മിതമായ മോഡുലാര്‍ ടോയ്‌ലറ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുത്തു. ടൗണ്‍ ബസ് സ്റ്റാന്‍ഡ്, ആയുര്‍വേദ ആശുപത്രി, രണ്ടാം വാര്‍ഡില്‍ ളാലം സ്കൂള്‍ തുടങ്ങിയ കേന്ദ്രങ്ങളിലും മൂന്നാനി ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ടിലുമാണ് ടോയ്ലറ്റുകള്‍ സ്ഥാപിച്ചത്.

നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര പാലാ ടൗണ്‍ ബസ്സ്റ്റാന്റില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ പദ്ധതി വിശദീകരിച്ചു.12 ലക്ഷം രൂപ മുടക്കി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റീല്‍ നിര്‍മ്മിത മോഡുലാര്‍ ടോയ്‌ലറ്റുകള്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചത്. ഒരോ റൂമിനും 1000 ലിറ്റര്‍ വാട്ടര്‍ ടാങ്കും പ്രത്യേകം സെപ്റ്റിക് ടാങ്കും, വാഷ് ബേയ്സനും സ്ഥാപിച്ചിട്ടുണ്ട്.

ഇതോടെ നഗരപ്രദേശത്ത് പ്രധാന കേന്ദ്രങ്ങളിലെല്ലാം ശുചിമുറികളുടെ ആവശ്യം പരിഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളതായി ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ബൈജു കൊല്ലം പറമ്പില്‍ പറഞ്ഞു. നഗരസഭ ജീവനക്കാര്‍ ഇതിന്റെ പരിപാലനവും നിര്‍വ്വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഷാജു വി തുരുത്തന്‍, നീനാ ചെറുവള്ളി, തോമസ് പീറ്റര്‍, കൗണ്‍സിലര്‍മാരായ ലീനാ സണ്ണി, എഞ്ചിനീയര്‍ സിയാദ്, എച്ച്‌ ഐ വിശ്വം, ജെഎച്ച്‌ഐമാരായ രന്‍ജിത്ത്, ജഫീസ്, ഉമേഷിതാ ബിസ്മി, കംഫര്‍ട്ട് കമ്പനി എംഡി ഗോപകുമാര്‍, എന്നിവരും പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറത്ത് സ്‌പെഷ്യല്‍ ഡ്രൈവില്‍ 60 കാട്ടുപന്നികളെ കൊന്നൊടുക്കി

0
മലപ്പുറം: മലപ്പുറത്ത് സ്‌പെഷ്യല്‍ ഡ്രൈവില്‍ കൊന്നൊടുക്കിയത് 60 കാട്ടുപന്നികളെ. വണ്ടൂര്‍, കരുവാരകുണ്ട്,...

പ്രതിഷേധം ഫലം കണ്ടു ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.രാജിക്കത്ത്...

കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല

0
തിരുവനന്തപുരം: കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര...

കനത്ത മഴ ; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത...