ഇരവിപേരൂര്‍ : വള്ളംകുളം പ്രദേശങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രളയത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനായി ഡിവൈഎഫ്‌ഐ വള്ളംകുളം യൂത്ത് ബ്രിഗേഡിന് നല്‍കിയ വള്ളം നീരണിഞ്ഞു.തിരുവാമനപുരത്ത് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. വള്ളംകുളം മേഖലാ പ്രസിഡന്റ് അനൂപ് രഘു അധ്യക്ഷനായി. യുവ നന്നൂരിന്റെ സെക്രട്ടറി അഡ്വ. അഭിലാഷ് ഗോപനില്‍ നിന്നും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാര്‍ വള്ളം ഏറ്റുവാങ്ങി.
മേഖല സെക്രട്ടറി ടി എസ് സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. സിപിഐ എം ഇരവിപേരൂര്‍ ഏരിയ ആക്ടിങ് സെക്രട്ടറി പിസി സുരേഷ് കുമാര്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. എന്‍ രാജീവ്, പി ബി അഭിലാഷ്, ജിജി മാത്യു, ലോക്കല്‍ സെക്രട്ടറി കെ എന്‍ രാജപ്പന്‍, വാര്‍ഡ് മെമ്ബര്‍മാരായ കെ കെ വിജയമ്മ, ആല്‍ഫ അമ്മിണി ജേക്കബ്, ബ്ലോക്ക് സെക്രട്ടറി എന്‍ എസ് രാജീവ്, ബ്ലോക്ക് അംഗങ്ങളായ ഡോ. അഭിനേഷ് ഗോപന്‍, പി ആര്‍ രമ്യ, റെന്‍ പെരുമാള്‍ എന്നിവര്‍ സംസാരിച്ചു.





























