പതിമൂന്നുകാരിയെ മുന്‍പ് രണ്ട് തവണ ബസിനുള്ളില്‍ വച്ച്‌ പീഡിപ്പിച്ചതായി മൊഴി

For full experience, Download our mobile application:
Get it on Google Play

പാലാ : പതിമൂന്നുകാരിയെ ബസ് കണ്ടക്ടറായ സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫ്‌സല്‍ (32) മുന്‍പ് രണ്ട് തവണ കൂടി ബസിനുള്ളില്‍ വച്ച്‌ പീഡിപ്പിച്ചതായി മൊഴി. ഇന്നലെ അഫ്‌സലിനെയും, പീഡനത്തിന് ഒത്താശ ചെയ്ത ബസ് ഡ്രൈവര്‍ എബിനെയും കൂട്ടി പാലാ സി.ഐ കെ.പി ടോംസണ്‍ തെളിവെടുക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡില്‍ ഡിസംബര്‍ 17 നും 18 നുമാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.

പാലായിലെ സ്‌കൂളിലേക്ക് പെണ്‍കുട്ടി പതിവായി വരികയും പോവുകയും ചെയ്തിരുന്നത് അഫ്‌സല്‍ കണ്ടക്ടറായുള്ള സ്വകാര്യ ബസിലായിരുന്നു. ഡിസംബര്‍ 17 ന് പെണ്‍കുട്ടിയെ ഇറങ്ങേണ്ട സ്റ്റോപ്പില്‍ ഇറക്കാതെ മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡിലേക്ക് അഫ്‌സല്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അന്നും ബസിന്റെ ഷട്ടറുകള്‍ അടച്ച്‌ അഫ്‌സലിന് മറ്റു ജീവനക്കാര്‍ സൗകര്യം ഒരുക്കിക്കൊടുത്തു. പിറ്റേന്നും പീഡനം ആവര്‍ത്തിച്ചു. ഇതിന് ശേഷം സ്റ്റാന്‍ഡിലെ ഒരു കടയില്‍ നിന്ന് ഇവര്‍ ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇവിടെയെത്തിയും പോലീസ് തെളിവെടുത്തു. കഴിഞ്ഞ 15ാം തീയതി ഉച്ചയ്ക്ക് ഒരുമണിയോടെ കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസില്‍ ഷട്ടര്‍ താഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനിടെയാണ് അഫ്‌സല്‍ പിടിയിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...