തിരുവനന്തപുരം: പാലാ സീറ്റിനെച്ചൊല്ലി എന്‍.സി.പി സംസ്ഥാന ഘടകത്തിലെ തര്‍ക്കം പൊട്ടിത്തെറിയുടെ വക്കിലെത്തിയതിനിടെ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് പവാറിനെ കാണും. ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ എന്‍.സി.പി നേതാവ് ശശീന്ദ്രന്‍ പ്രഫുല്‍ പട്ടേലിനെ കണ്ടിരുന്നു.
ഇന്ന് വൈകീട്ട് നാലിന് മുംബൈയില്‍ വെച്ചാണ് പവാറുമായുള്ള കൂടിക്കാഴ്ച. സംസ്ഥാന ഘടകം ഇടതുമുന്നണിയില്‍ തന്നെ തുടരണമെന്ന ആവശ്യം അദ്ദേഹം യോഗത്തില്‍ ഉയര്‍ത്തും. 11 ജില്ല കമ്മിറ്റികള്‍ കൂടെയുണ്ടെന്നുള്ള അവകാശവാദവും നേതാക്കളെ അറിയിക്കും.