ബദിയഡുക്കയില്‍ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞുകൊന്നത് അമ്മ തന്നെയെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോഡ് : ബദിയഡുക്കയില്‍ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞുകൊന്നത് അമ്മ ശാരദ തന്നെയെന്ന് പൊലീസ് കണ്ടെത്തല്‍. നിഗമനത്തെത്തുടര്‍ന്ന് കുഞ്ഞിന്‍റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പെര്‍ളത്തടുക്ക സ്വദേശി ശാരദയാണ് അറസ്റ്റിലായത്. കുടുംബവഴക്കിനെത്തുടര്‍ന്നാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന് ശാരദ പൊലീസിന് മൊഴി നല്‍കി.

കഴിഞ്ഞ മാസം നാലിനാണ് കേസിന് ആസ്പദമായ ദാരുണസംഭവം നടക്കുന്നത്. ഒന്നര വയസുകാരന്‍ സാധ്വിക്കിന്‍റെ മൃതദേഹം നാട്ടുകാര്‍ പൊതുകിണറില്‍ നിന്ന് കണ്ടെത്തിയതിനുശേഷം പോലീസ് വിഷയത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. അമ്മ ശാരദ പുറത്തു പോകുമ്പോള്‍ കുഞ്ഞും ഒപ്പമുണ്ടായിരുന്നെന്നും തിരിച്ചുവന്നപ്പോള്‍ കുഞ്ഞ് കൂടയില്ലായിരുന്നെന്നും അയല്‍ക്കാര്‍ മൊഴി നല്‍കിയതോടെയാണ് സംശയമുന ശാരദയിലേക്ക് നീണ്ടത്.

ശാരദയ്ക്ക് ദീര്‍ഘകാലമായി മാനസികപ്രശ്‌നങ്ങളു ണ്ടെന്നും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കാറുണ്ടായിരുന്നെന്നും കുടുംബം പറയുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യുന്ന വേളയിലും മറ്റും യുവതിയ്ക്ക് യാതൊരുവിധത്തിലുള്ള അസ്വസ്ഥതകളും ഉള്ളതായി തോന്നിയില്ലെന്നും ചെയ്ത തെറ്റിനെക്കുറിച്ച്‌ പൂര്‍ണ്ണബോധ്യമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു.

ആദ്യം കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാം എന്നായിരുന്നു നാട്ടുകാരുടെ നിഗമനം. എന്നാല്‍ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിനെ ആരെങ്കിലും എടുത്ത് എറിഞ്ഞതാകാം എന്ന് പരാമര്‍ശമുണ്ടായത് കേസില്‍ നിര്‍ണ്ണായകമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...