Thursday, March 28, 2024 8:42 pm

പാലാ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച്‌ എന്‍സിപി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പാലാ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച്‌ എന്‍സിപി. ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് എത്തുന്നത് ഉറപ്പായതോടെയാണ് എന്‍സിപി നിലപാട് കടുപ്പിച്ചിരിക്കുന്നത്. പാലാ കൂടാതെ കുട്ടനാട്, ഏലത്തൂര്‍ മണ്ഡലങ്ങളിലും എല്‍സിപി തന്നെ മത്സരിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ പറഞ്ഞു.

Lok Sabha Elections 2024 - Kerala

ജോസ് കെ മാണി പാലാ സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം അവരോട് ചോദിക്കണമെന്നും പാലാ വിട്ടുകൊടുക്കണമെന്ന് സിപിഎം ആവശ്യപ്പെടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ഇന്ന് ചേരുന്ന എന്‍സിപി സംസ്ഥാന നേതൃയോഗത്തിന്റെ അജണ്ടയില്‍ കേരളാ കോണ്‍ഗ്രസ് വിഷയം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പാലാ വിഷയം ഉന്നയിക്കാനാണ് മാണി.സി.കാപ്പന്റെ തീരുമാനം.

പാലാ സീറ്റ് ജോസ്.കെ.മാണിക്ക് കൊടുത്താല്‍ മുന്നണി വിടുമെന്ന തീരുമാനത്തിലാണ് കാപ്പന്‍. കാപ്പനു പിന്തുണയുമായി ഒരു വിഭാഗം എന്‍സിപിയില്‍ ഉണ്ട്. അങ്ങനെ മുന്നണി വിടുകയാണെങ്കില്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന് പാലായില്‍ തന്നെ മത്സരിക്കാമാകും കാപ്പന്റെ നീക്കം. എന്നാല്‍ പാലാ സീറ്റ് വിട്ടു കൊടുക്കേണ്ട എന്ന നിലപാടില്‍ തന്നെയാണ് എന്‍സിപി ദേശീയ നേതൃത്വവും. അതേസമയം പാലായുടെ പേരില്‍ കടുത്ത നിലപാട് സ്വീകരിച്ച്‌ സിപിഎമ്മുമായി അകലുന്നത് ബുദ്ധിയല്ലെന്നാണ് മന്ത്രി സഭയിലെ എന്‍സിപി പ്രതിനിധി എകെ ശശീന്ദ്രന്റെ അഭിപ്രായം.

ncs-up
life-line
rajan-new
previous arrow
next arrow

1 COMMENT

  1. ഇപ്പൊൾ വേണ്ട.2021 mayil തീരുമാനിച്ചാൽ മതി

Comments are closed.

Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാമേശ്വരം കഫേ സ്‌ഫോടനം ; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

0
ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്‌ഫോടനത്തിന്റെ പ്രധാന...

അവധി ദിവസത്തിലും സജീവമായി എം.സി.എം.സി

0
പത്തനംതിട്ട : അവധി ദിവസത്തിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ എംസിഎംസി സംഘം...

മയക്കുമരുന്നു കേസ് : മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ സഞ്ജീവ് ഭട്ടിന് 20 വർഷം തടവ്,...

0
അഹമ്മദാബാദ്: മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ സഞ്ജീവ് ഭട്ടിനു 20 വർഷം തടവ്...

തണ്ണിത്തോട് ശുദ്ധജല പദ്ധതി പമ്പ് സെറ്റ് തകരാർ : തേക്കുതോട് കുടിവെള്ളമില്ല

0
കോന്നി : തണ്ണിത്തോട് ശുദ്ധജല പദ്ധതിയുടെ പമ്പ് സെറ്റ് തകരാറിൽ ആയത്...