പാലാ: പാലായില്‍ ബിജെപി വോട്ട് മറിച്ചെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. പാലായിലടക്കം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച പലയിടത്തും ബിജെപി വോട്ട് മറിച്ചെന്ന് ജോസ് കെ മാണി ആരോപിച്ചു.
പാലായില്‍ കുറഞ്ഞത് 5000-7500 വരെ വോട്ടുകള്‍ ബിജെപി മാണി സി കാപ്പന് മറിച്ച് ചെയ്തുവെന്നാണ് ആരോപണം. ഇത് ഫലം വരുമ്പോള്‍ വ്യക്തമാവുമെന്നും ബിജെപി വോട്ട് ഗണ്യമായി കുറയുമെന്നും ജോസ് കെ മാണി പറയുന്നു. ചങ്ങനാശേരി, പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവിടങ്ങളിലും ബിജെപി വോട്ടുകള്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് പോയിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു.
എന്നാല്‍ ഇതൊന്നും ഇടത് മുന്നണിയുടെ വിജയത്തെ ബാധിക്കില്ലെന്നും ജോസ് കെ.മാണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലാ മണ്ഡലത്തില്‍ മാത്രം 30000 വോട്ടുകള്‍ ലഭിക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി ജില്ലാ കമ്മിറ്റി. ജെ പ്രമീളയാണ് പാലായിലെ ബിജെപി സ്ഥാനാര്‍ത്ഥി.