Wednesday, April 2, 2025 2:04 pm

പാലക്കാട് ഷാഫി പറമ്പിലിനെതിരെ സന്ദീപ് വാര്യരെ ഇറക്കാൻ ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിനെ വീഴ്ത്താന്‍ ബി.ജെ.പി. രംഗത്തിറക്കുക സന്ദീപ് വാര്യരെ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം. നഗരസഭയില്‍ തുടര്‍ഭരണം നേടിയതും സമീപ പഞ്ചായത്തുകളിലെ വോട്ടുവര്‍ധനയും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
നാലുപതിറ്റാണ്ടായി ബി.ജെ.പി. കണ്ണുവെച്ച മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തവണ ശോഭാസുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ ഇത്തവണ മണ്ഡലം എങ്ങനെയും പിടിക്കണമെന്ന വാശിയിലാണ് ബി.ജെ.പി. നേതൃത്വം.

2011-ല്‍ ഇടതുപക്ഷത്തില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്ത ഷാഫി പറമ്പില്‍ കഴിഞ്ഞ തവണ തന്റെ ഭൂരിപക്ഷം കൂട്ടുകയാണ് ചെയ്തത്. എന്നാല്‍ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് വര്‍ധനയിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
ബി.ജെ.പി. സംസ്ഥാന സെക്രട്ടറിയും മുന്‍ നഗരസഭാ ചെയര്‍മാനുമായ സി.കൃഷ്ണകുമാറിനെ പാലക്കാട് മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന് താല്പര്യം. എന്നാല്‍ മലമ്പുഴയില്‍ മത്സരിക്കാനാണ് കൃഷ്ണകുമാര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സന്ദീപ് വാര്യരെ കളത്തിലിറക്കാന്‍ ബി.ജെ.പി ആലോചിക്കുന്നത്.
യു.ഡി.എഫുമായി ആറായിരം വോട്ടിന്റെ വ്യത്യാസമാണ് ബി.ജെ.പിക്കുളളത്.

സന്ദീപ് വാര്യരെ പോലെ ഒരു യുവനേതാവ് വരുന്നതോടെ ഇത് മറികടക്കാനാവുമെന്ന് നേതൃത്വം കരുതുന്നു. ഇത്തവണ നൂറുശതനമാനവും പാലക്കാട് താമര വിരിയിക്കാനാകുമെന്ന് തന്നെയാണ് തങ്ങള്‍ കരുതുന്നതെന്ന് ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ ഇ.കൃഷ്ണദാസ് പറഞ്ഞു. യു.ഡി.എഫിനെ സംബന്ധിച്ച് ഷാഫി പറമ്പില്‍ അല്ലാതെ മറ്റൊരു പേര് പാലക്കാട് മണ്ഡലത്തിലേക്ക് ഉയരില്ല. ഇടതുപക്ഷവും മുതിര്‍ന്ന നേതാക്കളെ പാലക്കാട് പരീക്ഷിക്കാന്‍ സാധ്യതയില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മണിഹൈസ്റ്റ് മോഡലിൽ ബാങ്ക് കൊള്ളയടിച്ച് ആറംഗ സംഘം

0
ബംഗളൂരു: വായ്പ നിഷേധിച്ചതിനെ തുടർന്ന് ബാങ്കിൽ കൊള്ള നടത്തിയ ആറംഗ സംഘം...

ഡോണൾഡ് ട്രംപിനെ വിമർശിച്ച് യു.എസ് സെനറ്റർ നടത്തിയത് 24 മണിക്കൂർ പ്രസംഗം

0
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിമർശിച്ച് യു.എസ് സെനറ്ററും ഡെമോക്രാറ്റിക്...

ഗാസയില്‍ കരയാക്രമണം വ്യാപിപ്പിക്കും ; ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്

0
ഗാസ: ഗാസയില്‍ ഇസ്രയേല്‍ സൈന്യം കരയാക്രമണം വ്യാപിപ്പിക്കാന്‍ പോവുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ...

മഹാത്മാഗാന്ധിയുടെ കൊച്ചുമകൾ നീലംബെൻ പരീഖ് അന്തരിച്ചു

0
ഡൽഹി: മഹാത്മാഗാന്ധിയുടെ കൊച്ചുമകൾ 92 കാരിയായ നീലംബെൻ പരീഖ് ചൊവ്വാഴ്ച നവസാരിയിലെ...