പാലക്കാട് ഷാഫി പറമ്പിലിനെതിരെ സന്ദീപ് വാര്യരെ ഇറക്കാൻ ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിനെ വീഴ്ത്താന്‍ ബി.ജെ.പി. രംഗത്തിറക്കുക സന്ദീപ് വാര്യരെ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം. നഗരസഭയില്‍ തുടര്‍ഭരണം നേടിയതും സമീപ പഞ്ചായത്തുകളിലെ വോട്ടുവര്‍ധനയും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
നാലുപതിറ്റാണ്ടായി ബി.ജെ.പി. കണ്ണുവെച്ച മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തവണ ശോഭാസുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ ഇത്തവണ മണ്ഡലം എങ്ങനെയും പിടിക്കണമെന്ന വാശിയിലാണ് ബി.ജെ.പി. നേതൃത്വം.

2011-ല്‍ ഇടതുപക്ഷത്തില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്ത ഷാഫി പറമ്പില്‍ കഴിഞ്ഞ തവണ തന്റെ ഭൂരിപക്ഷം കൂട്ടുകയാണ് ചെയ്തത്. എന്നാല്‍ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് വര്‍ധനയിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
ബി.ജെ.പി. സംസ്ഥാന സെക്രട്ടറിയും മുന്‍ നഗരസഭാ ചെയര്‍മാനുമായ സി.കൃഷ്ണകുമാറിനെ പാലക്കാട് മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന് താല്പര്യം. എന്നാല്‍ മലമ്പുഴയില്‍ മത്സരിക്കാനാണ് കൃഷ്ണകുമാര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സന്ദീപ് വാര്യരെ കളത്തിലിറക്കാന്‍ ബി.ജെ.പി ആലോചിക്കുന്നത്.
യു.ഡി.എഫുമായി ആറായിരം വോട്ടിന്റെ വ്യത്യാസമാണ് ബി.ജെ.പിക്കുളളത്.

സന്ദീപ് വാര്യരെ പോലെ ഒരു യുവനേതാവ് വരുന്നതോടെ ഇത് മറികടക്കാനാവുമെന്ന് നേതൃത്വം കരുതുന്നു. ഇത്തവണ നൂറുശതനമാനവും പാലക്കാട് താമര വിരിയിക്കാനാകുമെന്ന് തന്നെയാണ് തങ്ങള്‍ കരുതുന്നതെന്ന് ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ ഇ.കൃഷ്ണദാസ് പറഞ്ഞു. യു.ഡി.എഫിനെ സംബന്ധിച്ച് ഷാഫി പറമ്പില്‍ അല്ലാതെ മറ്റൊരു പേര് പാലക്കാട് മണ്ഡലത്തിലേക്ക് ഉയരില്ല. ഇടതുപക്ഷവും മുതിര്‍ന്ന നേതാക്കളെ പാലക്കാട് പരീക്ഷിക്കാന്‍ സാധ്യതയില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...