Friday, April 26, 2024 5:57 pm

യെസ് ബാങ്ക് സീനിയര്‍ എക്‌സിക്യൂട്ടീവിന്‍റെ ദുരൂഹ മരണം : അന്വേഷണം സിബിഐയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: യെസ് ബാങ്ക് സീനിയര്‍ എക്‌സിക്യൂട്ടീവ് ധീരജ് അഹ്‌ലാവത്തി (38) ന്‍റെ ദുരൂമരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു. സംഭവം നടന്ന് അഞ്ചുമാസത്തിന് ശേഷമാണ് ഹരിയാന പോലിസില്‍നിന്ന് കേസ് സിബിഐ ഏറ്റെടുക്കുന്നത്. ആഗസ്ത് അഞ്ചിനാണ് ഗുഡ്ഗാവ് വീട്ടില്‍നിന്ന് പുറത്തുപോയ ധീരജിന്‍റെ മൃതദേഹം ഡല്‍ഹി രോഹിണിയിലെ കനാലില്‍ കണ്ടെത്തിയത്. ധീരജിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. കോര്‍പറേറ്റ് വായ്പകള്‍ സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളാണ് ധീരജിനെ കൊലപ്പെടുത്താനുള്ള കാരണമെന്നും കുടുംബം പറയുന്നു.

വീട്ടില്‍നിന്ന് വെറുതെ നടക്കാന്‍ പുറത്തുപോയ ധീരജിനെ കാണാതാവുകയും രണ്ടുദിവസത്തിനുശേഷം മൃതദേഹം കനാലില്‍നിന്ന് കണ്ടെടുക്കുകയുമാണ് ചെയ്തതെന്ന് കുടുംബം കൂട്ടിച്ചേര്‍ത്തു. സഹോദരി കൈയില്‍ അണിയിച്ച രാഖി തിരിച്ചറിഞ്ഞാണ് മൃതദേഹം ധീരജിന്‍റെതാണെന്ന് ഉറപ്പുവരുത്തിയത്. യെസ് ബാങ്കിന്‍റെ വൈസ് പ്രസിഡന്റായിരുന്നു ധീരജ്. ഹരിയാന പോലിസ് പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിവന്നത്.

ലോക്കല്‍ പോലിസിന്‍റെ അന്വേഷണത്തില്‍ പുരോഗതി ഇല്ലാതായതോടെ കുടുംബം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ ഒക്ടോബറില്‍ കണ്ടിരുന്നു. കേസ് സിബിഐയ്ക്ക് വിടണമെന്നായിരുന്നു കുടുംബത്തിന്‍റെ ആവശ്യം. ഒക്ടോബര്‍ 17ന് സംസ്ഥാന സര്‍ക്കാര്‍ കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ജനുവരി ആറിന് കേന്ദ്രം നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു. കൊലപാതകം, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, തട്ടിക്കൊണ്ടുപോവല്‍ എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ സമയയാഗ ക്രിയകളിലേക്കു കടന്നു

0
കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ...

തമിഴ്നാട്ടില്‍ നിന്ന് വോട്ട് ചെയ്ത് നേരെ കേരളത്തിലേക്ക് ; വിരലിലെ മഷിക്കറ കണ്ട് പൊക്കി...

0
ഇടുക്കി: വീണ്ടും ഇരട്ട വോട്ട് പിടിച്ച് പോളിങ് ഉദ്യോഗസ്ഥര്‍. കുമ്പപ്പാറയിലാണ് ഇരട്ടവോട്ട്...

പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് ; വോട്ടിംഗ് ശതമാനം അപ്ഡേറ്റ്സ്

0
ഐ.ആന്‍ഡ്.പി.ആര്‍.ഡി. പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 അപ്ഡേറ്റ്സ് 2024 ഏപ്രില്‍ 26, 02.50 പി.എം. ----- പത്തനംതിട്ട ലോക്സഭാ മണ്ഡലം ---- വോട്ടിംഗ്...

ഓർഡർ ചെയ്ത ഭക്ഷണം പെട്ടെന്ന് ലഭിക്കണമോ? അധിക നിരക്ക് ഈടാക്കാനുള്ള പ്ലാനുമായി സൊമാറ്റോ

0
മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഭക്ഷണം വേഗത്തിൽ ഡെലിവറി...