‘സ്പീക്കറുടെ കസേര തകർത്തയാൾ സ്പീക്കറായശേഷം മാന്യമായി പെരുമാറാൻ പറയുന്നു’

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയുടെ അന്തസ് ഇടിച്ചു താഴ്ത്തിയ സ്പീക്കറായി പി.ശ്രീരാമകൃഷ്ണനെ കാലം വിലയിരുത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സഭയുടെ അന്തസ് സ്പീക്കർ തകർത്തെറിഞ്ഞു. കഴിഞ്ഞ സഭയിൽ സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞ സംഘത്തിലെ ഒരാളാണ് ശ്രീരാമകൃഷ്ണൻ. സ്പീക്കറുടെ കസേര തകർത്തയാൾ സ്പീക്കറായശേഷം അംഗങ്ങൾ മാന്യതയോടെ പെരുമാറണം എന്നു പറയുന്നതിൽ വൈരുദ്ധ്യമുണ്ട്. അപമര്യാദയായി പെരുമാറിയതിനു പി. ശ്രീരാമകൃഷ്ണനെ മുൻപു സഭ താക്കീതു ചെയ്തിട്ടുണ്ട്. അങ്ങനെ ഒരാൾ സ്പീക്കർ സ്ഥാനത്തിരുന്നാൽ മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

ചരിത്രത്തിൽ ഒരു സ്പീക്കർക്കെതിരെയും കള്ളക്കടത്തു കേസിൽ വാർത്ത വന്നിട്ടില്ല. സ്വർണക്കടത്തു കേസിലെ പ്രതികളുമായി സ്പീക്കറുടെ ബന്ധം സംശയകരമാണ്. സ്പീക്കറുടെ പദവിയിലിരുന്ന് യോഗ്യതയില്ലാത്ത കാര്യങ്ങൾ ചെയ്തതുകൊണ്ടാണ് പ്രതിപക്ഷത്തിനു പ്രമേയം കൊണ്ടുവരേണ്ടി വന്നത്. സ്പീക്കറുടെ പഴ്സനൽ സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ അതു തടസപ്പെടുത്താന്‍ ശ്രമിച്ചു. സ്വപ്നയുമായി സ്പീക്കർക്ക് എന്താണ് ബന്ധമെന്നു വെളിപ്പെടുത്തണമെന്നും ചെന്നിത്തല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...