കോര്‍പ്പറേഷന് 14 കോടി 92 ലക്ഷം രൂപ പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  കോര്‍പ്പറേഷന് 14 കോടി 92 ലക്ഷം രൂപ പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. 15 ദിവസത്തിനകം തുക കെട്ടിവയിക്കണം എന്നാണ് നിര്‍ദേശം. മലിനീകരണ സംസ്കരണ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി.

പരിസ്ഥിതിക്ക് നാശം വരുത്തുന്നവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന 2016ലെ ഖരമാലിന്യ സംസ്കരണ നിയമ പ്രകാരമാണ് കൊച്ചി കോര്‍പ്പറേഷനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിഴ ചുമത്തിയിരിക്കുന്നത്. ദേശീയ ഹരിത ട്രിബ്യൂണല്‍ നിയമിച്ച സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയുടെ പരിശോധന റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.

ബ്രഹ്മപുരം പ്ലാന്‍്റിലെ മാലിന്യ സംസ്കരണം അപര്യാപ്തം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാന്‍്റിലെ കമ്ബോസ്റ്റ് ഷെഡ് നശിച്ച അവസ്ഥയിലാണ്. മാലിന്യങ്ങള്‍ തുറസായ സ്ഥലത്ത്കൂട്ടിയിട്ടിരിക്കുന്നു. അഴുക്കു ജല ശുദ്ധീകരണ പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നില്ല തുടങ്ങി പ്ലാന്‍്റിലെ വീഴ്ചകളും റിപ്പോര്‍ട്ടില്‍ ഉണ്ട്.

ഇതെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഓഗസ്റ്റില്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കൊച്ചി കോര്‍പ്പറേഷ ന് 13 കോടി 31 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഒരു വര്‍ഷം കൊണ്ട് ഒന്നരക്കോടി രൂപയിലേറെയാണ് പിഴത്തുക വര്‍ധിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...