പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും രണ്ടാം ഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി ഇക്കാര്യം നിർദ്ദേശിച്ചിരുന്നു. 50 വയസിന് മുകളിലുള്ളവർക്കാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ നൽകുന്നത്.

അതേ സമയം രോഗ പ്രതിരോധ ശേഷി കുറവുള്ളവര്‍ കോവാക്സിൻ സ്വീകരിക്കരുതെന്ന മുന്നറിയിപ്പുമായി ഭാരത് ബയോടെക് രംഗത്തെത്തി. നേരത്തെ രോഗ പ്രതിരോധ ശേഷി കുറവുള്ളവര്‍ക്കും വാക്സിൻ സ്വീകരിക്കുന്നതില്‍ പ്രശ്നമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിപ്പിച്ചിരുന്നു. രക്ത സമ്മര്‍ദ്ദത്തിനുള്ള മരുന്ന് കഴിക്കുന്നവര്‍, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ വാക്സിൻ ഒഴിവാക്കണമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും വാക്സിൻ സ്വീകരിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാജ്യത്ത് വാക്സിനേഷൻ പ്രക്രിയ തുടങ്ങിയതിനു ശേഷമാണ് ഭാരത് ബയോടെക് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ‘ബ്ലഡ് തിന്നേഴ്സ് ’ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ വാക്സിൻ ഒഴിവാക്കണമെന്നും ഭാരത് ബയോടെക് അറിയിച്ചു. ഏതെങ്കിലും തരത്തില്‍ അലര്‍ജി ഉള്ളവരും വാക്സിൻ സ്വീകരിക്കരുതെന്നും വാക്സിൻ സ്വീകരിച്ചവരില്‍ അലര്‍ജി രൂപപ്പെട്ടിട്ടുള്ളതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....