ലൈംഗിക പീഡനക്കേസ് : മുൻകൂർ ജാമ്യം തള്ളി, പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി. വത്സൻ പൊലീസിന് മുന്നിൽ കീഴടങ്ങി. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ പ്രശോഭിനായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതി മുൻകൂർ ജാമ്യം തള്ളിയതിനെത്തുടർന്നാണ് പ്രശോഭ് ഹൈക്കോടതിയെ സമീപിച്ചത്. പരാതി ഉയർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പ്രശോഭിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് താമസസ്ഥലത്ത് അതിക്രമിച്ചു കയറി പീഡിപ്പിച്ചു എന്നായിരുന്നു അതിജീവിത മുഖ്യമന്ത്രിക്ക് നൽകിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ടൗൺ സൗത്ത് പൊലീസാണ് കേസെടുത്തത്. താൻ നിരപരാധിയാണെന്നും അന്വേഷണത്തോട് സഹകരിക്കാമെന്നും കാണിച്ച് മണ്ണാർക്കാട് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഇയാൾ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതികൾ അത് തള്ളുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ

0
ചണ്ഡിഗഢ്: പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ....

തമിഴ്നാട് മന്ത്രി കെ ജഗദീശ്വരിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

0
ചെന്നൈ: തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ കാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് സെപ്റ്റംബര്‍ ഒമ്പതിന് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....