പാലായില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം പാലായില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം സംഘര്‍ഷമായി മാറി. അതിനിടെ പ്രദേശത്ത് ബിജെപി പ്രവര്‍ത്തകരും സംഘടിച്ച് എത്തി. പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് ഇരുസംഘങ്ങള്‍ക്കും നടുക്ക് നില്‍ക്കുകയും ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ പരിശ്രമിക്കുകയുമാണ്. സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒയിലേക്ക് പരാതി നല്‍കിയത് ഉള്‍പ്പെടെ കേസില്‍ ഷോണ്‍ ജോര്‍ജ് നിര്‍ണായക ഇടപെടലുകള്‍ നടത്തിയിരുന്നു.

ഇതേ തുടര്‍ന്നാണ് ഇ ഡിയും വിഷയത്തില്‍ റെയ്ഡ് നടത്തിയത്. ഈ പശ്ചാത്തലത്തിലായിരുന്നു ഷോണിന്റെ വീട്ടിലേക്കുള്ള ഡിവൈഎഫ്‌ഐ പ്രതിഷേധം. ഷോണ്‍ ജോര്‍ജ് വീട്ടിലുള്ള സമയത്തായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയാണ്. പ്രദേശത്താകെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. രണ്ടുകൂട്ടരും നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയാണ്. നടുക്ക് ബാരിക്കേഡുകള്‍ പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. 50ഓളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇവിടെയെത്തിയിട്ടുണ്ട്. അത്രയും തന്നെ ബിജെപി പ്രവര്‍ത്തകരും സംഘടിച്ച് എത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ

0
ചണ്ഡിഗഢ്: പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ....

തമിഴ്നാട് മന്ത്രി കെ ജഗദീശ്വരിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

0
ചെന്നൈ: തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ കാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് സെപ്റ്റംബര്‍ ഒമ്പതിന് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....