നിപയ്ക്ക് പിന്നാലെ കോളറയിലും ആശയക്കുഴപ്പം;പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ; ഇല്ലെന്ന് ഡിഎംഒ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ്റെ പ്രസ്താവന തള്ളി പാലക്കാട് ഡിഎംഒ ഡോ. ടി വി റോഷ്. പാലക്കാട് കോളറ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡിഎംഒ പറഞ്ഞു. ഡിഎംഒയുടെ പ്രസ്താവന പുറത്തുവന്നതോടെ തിരുത്തി ആരോഗ്യവകുപ്പും രംഗത്തെത്തി.വെള്ളിയാഴ്ച പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചുവെന്നായിരുന്നു ആരോ​ഗ്യമന്ത്രി കെ മുരളീധരൻ അൽപം മുമ്പ് പറഞ്ഞത്. മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മുരളീധരൻ്റെ പ്രതികരണം. ഇതിനെ തള്ളിക്കൊണ്ടാണ് പാലക്കാട് ഡിഎംഒ രം​ഗത്തെത്തിയത്.

പാലക്കാട് ഓങ്ങല്ലൂർ, ലക്കിടി പേരൂർ സ്വദേശികൾക്ക് കോളറ ഉള്ളതായി സംശയമുണ്ടായിരുന്നുവെന്നും പരിശോധനയിൽ ഇരുവർക്കും കോളറ ഇല്ലെന്ന് സ്ഥിരീകരിച്ചുവെന്നായിരുന്നു ഡിഎംഒ പറഞ്ഞത്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇരുവരും ചികിത്സയിൽ ഉണ്ടായിരുന്നത്. ഡിഎംഒയുടെ പ്രസ്താവന വന്നതിൻ്റെ തൊട്ടുപിന്നാലെയായിരുന്നു ആരോഗ്യവകുപ്പിൻ്റെ പ്രതികരണം വന്നത്. രണ്ട് പേർക്ക് കോളറ ലക്ഷണം മാത്രമാണെന്നും മൈക്രോബയോളജി ലാമ്പിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...