നിപ പ്രതിരോധത്തിൽ വീഴ്ച ഉണ്ടായിട്ടില്ല ; പ്രതിരോധ പ്രവർത്തനം കൃത്യമായി മുന്നോട്ട് പോകുന്നുണ്ടെന്ന് മന്ത്രി കെ എം ഷാജി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിപ പ്രതിരോധത്തിൽ വീഴ്ച ഉണ്ടായിട്ടില്ല, പ്രതിരോധ പ്രവർത്തനം കൃത്യമായി മുന്നോട്ട് പോകുന്നുണ്ടെന്ന് മന്ത്രി കെ എം ഷാജി. എല്ലാം കാര്യക്ഷമമാണ് എന്ന് അവകാശപ്പെടുന്നില്ല. വീഴ്ച്ച ഉണ്ടെങ്കിൽ പരിഹരിക്കും. സർക്കാർ വന്ന് കര്യങ്ങൾ പഠിച്ച് വരുന്നതേയുള്ളൂ. പിഎം ശ്രീ പദ്ധതിയിൽ മാറ്റി പറയേണ്ട കാര്യമില്ല. അതിനെ എതിർത്തിരുന്ന എല്ലാ നിലപാടിലും ഇപ്പോഴും നിൽക്കുന്നു. പക്ഷേ LDF സര്ക്കാർ ഒപ്പ് വെച്ച കരാർ ആണ്. അതിൽ നിന്ന് പിൻവാങ്ങി എന്ന് പറയുന്നത് ശരിയല്ല. LDF സര്ക്കാർ ഫണ്ട് സ്വീകരിക്കുകയും ചെയ്തിരുന്നു. അതിൽ എന്താണ് ചെയ്യാൻ കഴിയുക എന്ന് പരിശോധിച്ച് തുടർ നടപടി ഉണ്ടാകും. ഇപ്പോഴും എതിരാണ്.

പിഎംശ്രീയെ അനുകൂലിക്കുന്നില്ല. കേന്ദ്രവുമായി ആശയപരമായുള്ള ചില പ്രശ്നങ്ങളുണ്ട്. അതിൽ പെട്ടതാണ് പിഎം ശ്രീ. പിഎം ശ്രീയിൽ പിണറായി ഇട്ട ഒപ്പ് മുഖ്യമന്ത്രി മാറിയാൽ മാറില്ല. സര്ക്കാർ ആണ് ഒപ്പ് വെച്ചത്. അതിൻ്റേതായ പ്രശ്നങ്ങൾ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമസ്തയുടെ യുഡിഫ് സര്ക്കാർ വിമർശനം, സമസ്തക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. സമസ്ത യുഡിഎഫ് ഘടക കക്ഷിയല്ല. തങ്ങൾ ഉയർത്തിയ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് ഉള്ള പിന്തുണയാണ് ലഭിച്ച ഭൂരിപക്ഷം. പക്ഷേ ഒരു മാസമായ സർക്കാരിന് ചില പരിമിതികൾ ഉണ്ട്. LDF സര്ക്കാർ വിന്യസിച്ച ഉദ്യോഗസ്ഥർ തന്നെയാണ് ഇപ്പോഴും ചുമതലയിൽ. കേന്ദ്രത്തിന് ഫണ്ടിനുള്ള അപേക്ഷകൾ കൊടുക്കാനിരിക്കുന്നതേയുള്ളൂ. ഇപ്പോഴേ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നു എന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...