നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കുമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ : നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കുമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. യുഡിഎഫ് യുഡിഎഫിന്റെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. അതിന് യുഡിഎഎഫിന്റേതായ രീതിയുണ്ട്. പിവി അൻവറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിന് ചോദ്യങ്ങൾ ചോദിക്കേണ്ടത് സിപിഐഎമ്മിനോടാണ്. പിവി അൻവർ സ്ഥാനാർത്ഥിയായാൽ കിട്ടുന്ന ഓരോ വോട്ടും സിപിഐഎമ്മിന്റെതാണ്. പിവി അൻവർ പിടിക്കുന്ന സിപിഐഎം വിരുദ്ധ വോട്ടുകളെപ്പറ്റി പറയാൻ പറ്റില്ല. പിവി അൻവർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലല്ലോ. അൻവർ അതൃപ്തി പ്രകടിപ്പിച്ചതായി അറിയില്ല. ജയിക്കുക എന്നത് മാത്രമാണ് യൂത്ത്കോൺഗ്രസിൻ്റെ ക്ലെയിം എന്നും രാഹുൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൻ്റെ കാരണക്കാരൻ അൻവറാണ്. അൻവർ സർക്കാരിനെതിരെ പറഞ്ഞ കാര്യങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകും. നല്ല ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കും. എൽഡിഎഫും ബിജെപിയും തമ്മിൽ സഖ്യം ഉണ്ട്. ബിജെപി അഥവാ സ്ഥാനാർഥിയെ നിർത്തിയാലും ഡമ്മിയായിരിക്കും. പിവി അൻവർ സ്ഥാനാർത്ഥിയായാൽ കിട്ടുന്ന ഓരോ വോട്ടും സിപിഎമ്മിന്റെതായിരിക്കും. ഉപതിരഞ്ഞെടുപ്പ് സർക്കാരിൻ്റെ വിലയിരുത്തലാണെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ. മണ്ഡലത്തിൻ്റെ ചുമതലയുള്ള എം.സ്വരാജിനോട് മൽസരിക്കാൻ ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നല്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 1,420 ആയി

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...
leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....