വെച്ചൂച്ചിറ കൊല്ലമുള പലകക്കാവില്‍ യുവാക്കള്‍ ഒഴുക്കില്‍പെട്ടു ; ഒരാളെ കാണാതായി

For full experience, Download our mobile application:
Get it on Google Play

റാന്നി: വെച്ചൂച്ചിറ കൊല്ലമുള പലകക്കാവില്‍ യുവാക്കള്‍ ഒഴുക്കില്‍പെട്ടു ഒരാളെ കാണാതായി. കൊല്ലമുള സ്വദേശി പൊക്കണാമറ്റത്തില്‍ അദ്വൈത്(22) നെയാണ് കാണാതായത്. സന്ധ്യയോടെ മലവെള്ളപ്പാച്ചിലില്‍ തോട്ടില്‍ വെള്ളം ഉയരാന്‍ തുടങ്ങിയിരുന്നു. തോടു മുറിച്ചു കടക്കുന്നതിനിടെ സമീപത്തെ ചെറിയ പാലത്തിലാണ് സംഭവം. രണ്ടു പേരാണ് ഒഴുക്കില്‍ പെട്ടത്. ഒരാള്‍ നീന്തികയറി.

സാമുവല്‍ എന്ന യുവാവാണ് രക്ഷപെട്ടത്. ഇയാളെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്വൈതിന് നീന്തി കടക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്വൈതിനായി വെച്ചൂച്ചിറ പോലീസും അഗ്നിശമന സേനയും നാട്ടുകാരും തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ വനമേഖലയിലെ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കുരുമ്പന്‍മൂഴി കോസ് വേ വീണ്ടും മുങ്ങി. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്തസാക്ഷി ഫണ്ട് വിവാദം ; പിരിവ് നടത്തിയത് 17-കാരൻ കൊല്ലപ്പെട്ട് 29 വർഷത്തിനുശേഷം

0
തിരുവനന്തപുരം : പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷിഫണ്ട് തട്ടിപ്പ് സി.പി.എമ്മിനെ കുഴക്കുന്നതിനിടെ തിരുവനന്തപുരത്തും...

തിരുവല്ലയിൽ വീടിന് തീപിടിച്ചു ; കത്തിനശിച്ച് ഉപകരണങ്ങൾ ; വ്യാപക നാശനഷ്ടം

0
പത്തനംതിട്ട: തിരുവല്ലയിൽ വീടിന് തീപിടിച്ച് വ്യാപക നാശനഷ്ടം. മഞ്ഞാടി സോളി മൻസിലിൽ...

നേപ്പാൾ മിന്നൽ പ്രളയം ; മരണസംഖ്യ 1250ആയി ; 4875 പേരെ കാണാനില്ല

0
ന്യൂഡൽഹി : നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250ആയി. നേപ്പാളിൽ 1229...

ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

0
ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര...