നൂറനാട് പോലീസ് സ്റ്റേഷന് 2000 രൂപ പിഴയിട്ട് പാലമേൽ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : പരിസരശുചിത്വം പാലിക്കാത്തതിനെത്തുടർന്ന് നൂറനാട് പോലീസ് സ്റ്റേഷനെതിരെ കടുത്ത നടപടിയുമായി പാലമേൽ ഗ്രാമപഞ്ചായത്ത്. സ്റ്റേഷൻ പരിസരം വൃത്തിഹീനമായി ഇട്ടതിനും കൊതുക് വളരാൻ സാഹചര്യമൊരുക്കിയതിനും പഞ്ചായത്ത് അധികൃതർ പോലീസിന് 2000 രൂപ പിഴ ചുമത്തി. കഴിഞ്ഞ മാസം 30-ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. സ്റ്റേഷൻ വളപ്പിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച് കൂത്താടികൾ പെരുകുന്ന നിലയിലായിരുന്നു. കൂടാതെ സ്റ്റേഷന് പിന്നിൽ മാലിന്യം നിക്ഷേപിക്കാൻ സ്ഥാപിച്ചിട്ടുള്ള ടാങ്കിൽ വെള്ളം കെട്ടിക്കിടന്ന് അഴുകി പ്രദേശത്താകെ രൂക്ഷമായ ദുർഗന്ധം വമിക്കുന്നതായും അധികൃതർ കണ്ടെത്തി. നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം പിഴത്തുക പഞ്ചായത്ത് ഒടുക്കണമെന്നാണ് സെക്രട്ടറി നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. നിശ്ചിത സമയത്തിനകം തുക അടയ്ക്കാൻ തയാറാകാത്തപക്ഷം വസ്തുനികുതി കുടിശ്ശിക ഈടാക്കുന്ന മാതൃകയിൽ റവന്യൂ റിക്കവറി (RR) നടപടികളിലേക്ക് കടക്കുമെന്നും പഞ്ചായത്ത് അധികൃതർ പോലീസിന് കർശന മുന്നറിയിപ്പ് നൽകി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...

മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
പറവൂർ: മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...