പാലാരിവട്ടം മേല്‍പാലം പുതുക്കി പണിയുന്നതിന്‍റെ മേല്‍നോട്ടച്ചുമതല ഇ. ശ്രീധരന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പാലം പുതുക്കി പണിയുന്നതിന്‍റെ മേല്‍നോട്ടച്ചുമതല ഇ. ശ്രീധരന് നല്‍കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ഒമ്പത് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. മുഖ്യമന്ത്രിയും താനും ഇന്നുതന്നെ ശ്രീധരനോട് ഇക്കാര്യം ചര്‍ച്ച ചെയ്യും. സുപ്രീംകോടതി വിധി നിയമപരമായും ഭരണപരമായും സാങ്കേതികമായും ശരിയാണെന്നും മന്ത്രി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാലാരിവട്ടം പാലം പുതുക്കി പണിയാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിന് അനുമതി നല്‍കിയിരുന്നു. ഭാരപരിശോധന വേണമെന്ന ഹൈകോടതി ഉത്തരവ് ജസ്​റ്റിസ് രോഹിങ്​ടണ്‍ നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കുകയും ചെയ്തു.

പൊതുതാല്‍പര്യം കണക്കിലെടുത്ത് സര്‍ക്കാറിന് മുന്നോട്ടു പോകാമെന്നാണ് കോടതി വ്യക്തമാക്കിയത്. നിരവധി ജീവനുകളുടെ കാര്യമാണ്. പാലം അപകടാവസ്ഥയിലാണെങ്കില്‍ അതില്‍ പരിശോധന നടത്തേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. പാലാരിവട്ടം പാലം സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തല്‍ മൂന്നംഗ ബെഞ്ച് ശരിവെക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...