പാലാരിവട്ടം പാലം പൊളിയ്ക്കുന്നത് 2 ദിവസത്തിനകം പൂര്‍ത്തിയാകും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പാലാരിവട്ടം പാലം പൊളിയ്ക്കുന്നത് 2 ദിവസത്തിനകം പൂര്‍ത്തിയാകും. പ്രതീക്ഷിച്ചതിനെക്കാള്‍ 2 ആഴ്ച്ചകള്‍ക്ക് മുമ്പാണ് പാലം പൊളിയ്ക്കല്‍ പൂര്‍ത്തിയാക്കുന്നത്. നിര്‍മ്മാണ തകരാറിനെത്തുടര്‍ന്ന് പാലാരിവട്ടം പാലം പൊളിയ്ക്കാന്‍ തുടങ്ങിയത് സെപ്റ്റംബര്‍ 28നാണ്.

രണ്ടര മാസമാണ് പൊളിയ്ക്കുന്നതിന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കരാര്‍ ഏറ്റെടുത്ത പള്ളാശ്ശേരി എര്‍ത്ത് വര്‍ക്കേഴ്‌സിന് ഇതിനായി 57 ദിവസം മാത്രമാണ് വേണ്ടി വന്നത്. പാലത്തിന് മുകളിലെ ടാറുകള്‍ നീക്കം ചെയ്താതിരുന്നു ജോലിയുടെ തുടക്കം. പിന്നീട് ഗര്‍ഡറുകളും സ്ലാബുകളും ഓരോന്നായി മുറിച്ച്‌ മാറ്റി. പിയര്‍ ക്യാപ്പുകളും നീക്കം ചെയ്തു. മറ്റ് ജോലികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞു. പാലം പൊളിച്ച്‌ നീക്കുതിനൊപ്പം നിര്‍മ്മാണ പ്രവര്‍ത്തികളും പുരോഗമിയ്ക്കുകയാണ്. 8 മാസത്തിനകം പുതിയ പാലത്തിലൂടെ വാഹനം ഓടിയ്ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിയമസഭ തെരെഞ്ഞെടുപ്പിന് മുന്‍പ് തന്നെ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാരിന്റെ നീക്കം.

അതേസമയം, പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യപേക്ഷയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും മൂവാറ്റുപുഴ വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എന്നാല്‍ നവംബര്‍ 30 തിങ്കളാഴ്ച ആശുപത്രിയില്‍ ഉപാധികളോടെ ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചു. ആരോഗ്യ സ്ഥിതി സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് കോടതി ഉത്തരവ്.

തിങ്കളാഴ്ച്ച രാവിലെ 9 മുതല്‍ 12 വരെയും വൈകിട്ട് മൂന്നു മുതല്‍ 5 വരെയും ആശുപത്രിയിലെത്തി വിജിലന്‍സിന് ചോദ്യം ചെയ്യാം. വിജിലന്‍സിനു മുന്‍പാകെ ഏഴ് നിബന്ധനകളാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...