ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറുകോടി കടന്നു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറുകോടി കടന്നു. പുതിയ കണക്കുകള്‍പ്രകാരം വിവിധ രാജ്യങ്ങളിലായി 6,13,08,116 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 14,37,835 പേര്‍ക്ക് ജീവനും നഷ്ടമായി. രോഗബാധിതരുടെ എണ്ണം കൂടിവരുമ്പോഴും രോഗമുക്തി നിരക്കിലുണ്ടാവുന്ന വര്‍ധന ആശ്വാസം നല്‍കുന്നുണ്ട്. ഇതുവരെ 4,23,95,359 പേരുടെ രോഗം ഭേദമായി. 1,74,74,922 രോഗികള്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ ഒരുലക്ഷം പേരുടെ നില ഗുരുതരമായി തുടരുന്നു. ലോകത്തെ പ്രതിദിന രോഗികളുടെ എണ്ണവും കുറച്ചുദിവസങ്ങളായി ഉയര്‍ന്ന നിരക്കിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 5.41 ലക്ഷം പേര്‍ക്കാണ് കൊവിഡ് പിടിപെട്ടത്.

10,957 മരണവും റിപോര്‍ട്ട് ചെയ്തു. അമേരിക്കയിലാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതലുള്ളത്. ഒറ്റദിവസം ഇവിടെ ഒരുലക്ഷത്തിലധികം പേരാണ് രോഗികളായത്. 1,306 മരണവും രേഖപ്പെടുത്തി. രാജ്യത്ത് ആകെ 1,32,48,676 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 2,69,555 പേര്‍ വൈറസിന് കീഴടങ്ങി മരിച്ചു. 78,46,872 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും 51,32,249 പേര്‍ ചികില്‍സയില്‍ തുടരുന്നതായും 24,396 പേരുടെ നില ഗുരുതരമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, യുകെ, ഇറ്റലി, അര്‍ജന്റീന, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനമുള്ളത്.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 43,174 പേര്‍ക്കും ബ്രസീലില്‍ 37,672 പേര്‍ക്കും വൈറസ് പോസിറ്റീവായി. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 1,32,48,676 (1,08,063), ഇന്ത്യ- 93,09,871 (43,174), ബ്രസീല്‍- 62,04,570 (37,672), റഷ്യ- 21,87,990 (25,487), ഫ്രാന്‍സ്- 21,83,660 (13,563), സ്‌പെയിന്‍- 16,37,844 (7,991), യുകെ- 15,74,562 (17,555), ഇറ്റലി- 15,09,875 (29,003), അര്‍ജന്റീന- 13,99,431 (9,043), കൊളംബിയ- 12,80,487 (9,496).

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...