സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഇരവിപുരം: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ ഇരവിപുരം പോലീസ് സാഹസികമായി പിടികൂടി. പാലത്തറ എന്‍.എസ്.ആശുപത്രിക്കു സമീപം നവാസ് മന്‍സിലില്‍ സയ്യിദലി ആണ് പിടിയിലായത്‌. ബുധനാഴ്ച വൈകിട്ട് ആറുമണിയൊടെ പാലത്തറ ശാന്താ ഭവനത്തില്‍ രാഹുല്‍ (25) നെയാണ് ഇയാള്‍ കുത്തിയത്.

സ്കൂട്ടറില്‍ വീട്ടിലേക്കു വരികയായിരുന്ന രാഹുലിനെ ഇയാള്‍ തടഞ്ഞു നിര്‍ത്തി നെഞ്ചില്‍ കുത്തുകയായിരുന്നു. സംഭവത്തിനു ശേഷം കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓടി രക്ഷപ്പെട്ട പ്രതി പിന്നീട് ഒരു ബൈക്കില്‍ കുളപ്പാടത്തെ ബന്ധുവീട്ടിലെത്തി ഒളിവില്‍ കഴിയുകയായിരുന്നു. കൊല്ലം അസി.പോലീസ് കമ്മീഷണര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു

പോലീസ് സംഘം കുളപ്പാടത്തെ ബന്ധുവീട്ടില്‍ എത്തിയപ്പോഴേക്കും പ്രതി അവിടുന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു കിലോമീറ്ററോളം പിന്തുടര്‍ന്ന് പോലീസ് സാഹസികമായി പ്രതിയെ കീഴടക്കുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിനിടയില്‍ പരിക്കേറ്റ എസ്.ഐ. ദീപു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇരവിപുരം എസ്.എച്ച്‌.ഒ.വിനോദ് .കെ., എസ്.ഐമാരായ അനീഷ്.എ. പി., ബിനോദ് കുമാര്‍ , ദിപു, ഗ്രേഡ് എസ്.ഐ സുനില്‍ , സിവില്‍ പോലിസ് ഓഫീസര്‍ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...