പാലത്തായി പീഡനക്കേസ് ; വിധി അപവാദം പ്രചരിപ്പിച്ചവരുടെ മുഖത്തേറ്റ അടിയെന്ന് സിപിഎം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും വിധിച്ചുള്ള കോടതിയുടെ ശിക്ഷാവിധി സിപിഎമ്മിനെതിരെ വിഷലിപ്ത പ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടിയാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രസ്താവനയിൽ പറഞ്ഞു. സംഭവമുണ്ടായപ്പോൾ അതിനെ, കോൺഗ്രസും ബിജെപിയും എസ്ഡിപിഐ അടക്കമുള്ള തീവ്രവാദ കക്ഷികളും സിപിഎമ്മിനെതിരെ തിരിക്കാനാണ്‌ ശ്രമിച്ചതെന്ന് കെകെ രാഗേഷ് ആരോപിച്ചു. ചില മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നുണപ്രചാരകർക്കൊപ്പം ചേർന്ന്‌ പാർട്ടിക്കെതിരെ ജനവികാരം ഇളക്കിവിടാൻ ശ്രമിച്ചുവെന്നും കെ കെ രാഗേഷ് ആരോപിച്ചു.

ഒരു കൂട്ടർ കൊടുംക്രിമിനലിനെ വെള്ളപൂശിയപ്പോൾ മറ്റൊരു കൂട്ടർ വർഗീയവികാരം ആളിക്കത്തിച്ച് മുതലെടുപ്പിന് ശ്രമിച്ചു. രണ്ടുപേരുടെയും ലക്ഷ്യം ഒന്നായിരുന്നു. ഇപ്പോള്‍ ബിജെപി നേതാവിനെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചപ്പോൾ അപവാദപ്രചാരകരുടെ വ്യാഖ്യാനങ്ങളെല്ലാം തകർന്നടിഞ്ഞിരിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി കള്ളവാർത്തയും നുണകളും പ്രചരിപ്പിച്ചവർ ജനങ്ങളോട് മാപ്പു പറയണം. നീതിപൂർവവും വസ്തുതാപരവുമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിക്ക് തക്കതായ ശിക്ഷ വാങ്ങി നൽകാൻ കഴിഞ്ഞത്. പോക്‌സോ കേസ് പ്രതിക്ക് സംഘപരിവാർ സംഘടനകൾ കേസ് കാലയളവിൽ നൽകിയ പിന്തുണ സമൂഹത്തെ ഭയപ്പെടുത്തുന്നതാണെന്നും കെ കെ രാഗഷേ്‌ പ്രസ്താവനയിൽ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓണക്കാലത്തേക്ക് കോട്ടയം- ഹുബ്ബള്ളി റൂട്ടിൽ പ്രഖ്യാപിച്ച രണ്ട് സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ നാളെ ആരംഭിക്കും

0
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനായി കോട്ടയം- ഹുബ്ബള്ളി റൂട്ടിൽ പ്രഖ്യാപിച്ച രണ്ട്...

രാജ്യത്തെ ദേശീയപാതകളുടെ തകർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 11 ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കി

0
ഡൽഹി: ദേശീയപാതകളുടെ തകർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളെ തുടർന്ന് കേന്ദ്ര റോഡ് ഗതാഗത...

വിദ്യാർഥികളെ ഡൽഹി പോലീസ് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മന്ത്രി...

0
ന്യുഡൽഹി: സമരം ചെയ്ത വിദ്യാർഥികളെ ഡൽഹി പോലീസ് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ശരിയായില്ലെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ വിമർശനം

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയന്റെ വീട്ടിൽ പരിശോധനക്ക് എത്തിയ ഇഡി...