Friday, July 4, 2025 4:39 am

പാലത്തായി പീഡനം : കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് കാലതാമസം വരുത്തുന്നതിനെതിരെ രമ്യ ഹരിദാസ് എം.പിയും പ്രമുഖ വനിതാ നേതാക്കളും നിരാഹാര സമരം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബിജെപി നേതാവ് പദ്മരാജന്‍ പ്രതിയായ പാലത്തായി പോക്‌സോ പീഡനക്കേസില്‍ ക്രൈം ബ്രാഞ്ച് അടിയന്തിരമായി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടും പദ്മരാജന്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്ന മാതാവിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖ വനിതകള്‍ ഏകദിന നിരാഹാര സമരം ആരംഭിച്ചു.

രമ്യ ഹരിദാസ് എംപി, ലതികാ സുഭാഷ് (സംസ്ഥാന പ്രസിഡന്റ് മഹിളാ കോണ്‍ഗ്രസ്), സി കെ ജാനു, ശ്രീജ നെയ്യാറ്റിന്‍കര, അംബിക (എഡിറ്റര്‍ മറുവാക്ക്), അമ്മിണി കെ വയനാട് (സംസ്ഥാന പ്രസിഡന്റ് ആദിവാസി വനിതാ പ്രസ്ഥാനം), അഡ്വ ഫാത്തിമ തഹ്‌ലിയ (എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്റ്), കെ കെ റൈഹാനത്ത് (സംസ്ഥാന പ്രസിഡന്റ് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്), ജോളി ചിറയത്ത് (അഭിനേത്രി, ആക്ടിവിസ്റ്റ്), പ്രമീള ഗോവിന്ദ് ( മാധ്യമ പ്രവര്‍ത്തക), ലാലി പി എം ( സിനിമാ പ്രവര്‍ത്തക) തുടങ്ങിയവരാണ് അവരവരുടെ ഇടങ്ങളില്‍ രാവിലെ ആറു മുതല്‍ നിരാഹാര സമരമാരംഭിച്ചത്.

പെമ്പിളൈ ഒരുമൈ സമരനായിക ഗോമതി ഇടുക്കി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ്,  അഡ്വ. കുക്കു ദേവകി, ദിയ സന, ബിന്ദു തങ്കം കല്യാണി തുടങ്ങിയവര്‍ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6മണി വരെയാണ് നിരാഹാരം. പ്രതി അറസ്റ്റിലായിട്ട് മൂന്നു മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സമരം. പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കാനും പദ്മരാജന്‍ മറ്റൊരാള്‍ക്ക് കുട്ടിയെ കൈമാറിയെന്ന കുട്ടിയുടെ മാതാവിന്റെ പരാതിയിന്മേല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം ശക്തമാവുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...