സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിനെയും സന്ദീപിനെയും ഇന്ന് കേരളത്തിലേക്ക് എത്തിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിനെയും സന്ദീപിനെയും ഇന്ന് കേരളത്തിലേക്ക് എത്തിക്കും. റോഡ് മാര്‍ഗമാണ് ഇരുവരെയും കൊച്ചിയിലേക്ക് എത്തിക്കുക. ഇവരെയും കൊണ്ടുള്ള എന്‍.ഐ.എ. സംഘം ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ടു. കൊച്ചിയില്‍ എത്തിച്ചതിനു ശേഷം ഇവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും എന്‍.ഐ.എയെ കോടതിയില്‍ ഹാജരാക്കുക.

സന്ദീപ് സഹോദരനെ വിളിച്ചതാണ് എന്‍ഐഎ സംഘത്തിന് പ്രതികളിലേക്കെത്താന്‍ നിര്‍ണ്ണായക സഹായമായത്. തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ സന്ദീപിന്റെ സഹോദരന്റെ ഫോണിലേക്കാണ്  കോള്‍ വന്നത്. അഭിഭാഷകന്റെ അടുത്തേക്ക് പോകാനായിരുന്നു നിര്‍ദ്ദേശം.

ഇതാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. വിവരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്‍ഐഎയെയും കേരള പോലീസിനെയും അറിയിച്ചു. പിന്നീട് പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി. പ്രതികള്‍ ബെംഗലൂരുവിലാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് വഴിതെളിഞ്ഞത്. പ്രതികള്‍ പിടിയിലാകുമ്പോള്‍ സ്വപ്നയ്ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...