പദ്മരാജന്‍ പ്രതിയായ പോക്‌സോ കേസിന്റെ അന്വേഷണ ചുമതലയില്‍നിന്നും ക്രൈം ബ്രാഞ്ച് ഐ ജി ശ്രീജിത്തിനെ മാറ്റി നിര്‍ത്തണമെന്ന് പ്രമുഖ വനിതകള്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പാലത്തായിയില്‍ ബി.ജെ.പി നേതാവ് പദ്മരാജന്‍ പ്രതിയായ പോക്‌സോ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിനെ മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക- മാധ്യമ രംഗത്തെ 50 വനിതകള്‍ ഒപ്പുവച്ച കത്ത്.

ഇരയായ പെണ്‍കുട്ടിക്ക് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ അസാധാരണമായ പെരുമാറ്റ രീതികള്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായിരുന്നു. ജാമ്യം ലഭിച്ചതോടുകൂടി വിവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും യാഥാര്‍ഥ്യമുണ്ടെന്ന് തെളിഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. ക്രൈം ബ്രാഞ്ച് മേലധികാരി എസ്.ശ്രീജിത്തിന്റെ ഫോണ്‍ സന്ദേശം പ്രതിയായ പദ്മരാജനെ രക്ഷപ്പെടുത്താന്‍ നടത്തിയ നീക്കങ്ങള്‍ വ്യക്തമായിരിക്കുകയാണെന്നും ബി ജെ പി നേതാവ് പദ്മരാജന്‍ പ്രതിയായ പോക്‌സോ കേസിന്റെ  അന്വേഷണ ചുമതലയില്‍നിന്നും ക്രൈം ബ്രാഞ്ച് ഐ ജി ശ്രീജിത്തിനെ മാറ്റി നിര്‍ത്തണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

കത്ത് ഇങ്ങനെയാണ് ……

കേരളത്തിലെ രാഷ്ട്രീയ – സാമൂഹിക സാംസ്‌കാരിക – മാധ്യമ രംഗത്തെ അന്‍പതു വനിതകള്‍ ഒപ്പുവച്ച്‌ ആഭ്യന്തര വകുപ്പ് ചുമതല കൂടെയുള്ള മുഖ്യമന്ത്രി പിണറായി വിജയന് നല്‍കുന്ന സംയുക്ത പരാതി..

ശ്രീ. പിണറായി വിജയന്‍
മുഖ്യമന്ത്രി
കേരളം

വിഷയം:-പാലത്തായിയിലെ അധ്യാപകനും ബി ജെ പി പ്രാദേശിക നേതാവുമായ പദ്മരാജന്‍ പ്രതിയായ പോക്‌സോ കേസ്

സര്‍,

പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് ജാമ്യം കിട്ടിയ വഴികള്‍ ഇന്ന് ഏറെ വിവാദമായിരിക്കുകയാണ്. പോലീസ് അന്വേഷണത്തില്‍ ഇരയായ പെണ്‍കുട്ടിക്ക് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ അസാധാരണമായ പെരുമാറ്റ രീതികള്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായിരുന്നു. ജാമ്യം ലഭിച്ചതോടുകൂടി വിവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും യാഥാര്‍ഥ്യമുണ്ടെന്ന് തെളിഞ്ഞു. ക്രൈംബ്രാഞ്ച് മേലധികാരി എസ് ശ്രീജിത്ത് IPS ന്റെ ഫോണ്‍ സന്ദേശം പ്രതിയായ പത്മരാജനെ രക്ഷപെടുത്താന്‍ നടത്തിയ പിന്നാമ്ബുറ കളികള്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

പ്രസ്തുത ഉദ്യോഗസ്ഥന്റ പ്രമാദമായ പല കേസന്വേഷണത്തിന്റെ പിന്‍കാല ചരിത്രങ്ങളും ഏറെ ദുരൂഹമാണ്. ഇത്തരം പശ്ചാത്തലമുള്ള ഒരു ഉദ്യോഗസ്ഥന്‍ തുടരന്വേഷണം നടത്തിയാല്‍ നിലവിലെ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ മാത്രമല്ല ഇരയായ പെണ്‍കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാകാന്‍ സാദ്ധ്യതയുള്ളതായി ഞങ്ങള്‍ ഭയക്കുന്നു. ആയതിനാല്‍ ഐ ജി ശ്രീജിത്തിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും നീതിമാനും സത്യസന്ധനുമായ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ കേസ് പുനരന്വേഷിച്ച്‌ പത്മരാജന് ശിക്ഷ ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു

പരാതിയില്‍ ഒപ്പു വച്ചവര്‍

രമ്യ ഹരിദാസ് എം പി
കെ ആര്‍ മീര
കെ അജിത
ഡോ പി ഗീത
സി കെ ജാനു
ലതിക സുഭാഷ്
ഡോ ജെ ദേവിക
കെ കെ രമ
അഡ്വ ജമീല പ്രകാശം
മേഴ്‌സി അലക്സാണ്ടര്‍
അഡ്വ നൂര്‍ബിന റഷീദ്
സി എസ് ചന്ദ്രിക
ഗോമതി ഇടുക്കി
സുല്‍ഫത്ത് എം
മാല പാര്‍വ്വതി
ശ്രീജ നെയ്യാറ്റിന്‍കര
ജെബി മേത്തര്‍
ശീതള്‍ ശ്യാം
അംബിക മറുവാക്ക്
സോയ ജോസഫ്
പ്രൊഫ കുസുമം ജോസഫ്
സീന ഭാസ്‌കര്‍
വിനീത വിജയന്‍
ഡോ വര്‍ഷ ബഷീര്‍
മൃദുല ദേവി
ലാലി പി എം
തനൂജ ഭട്ടതിരി
ഡോ ഹരിപ്രിയ
ചാരുലത
ഡോ ജി ഉഷാ കുമാരി
ജോളി ചിറയത്ത്
അഡ്വ കെ നന്ദിനി
സോണിയാ ജോര്‍ജ്ജ്
പ്രമീള ഗോവിന്ദ്
അഡ്വ കുക്കു ദേവകി
കെ കെ റൈഹാനത്ത്
അഡ്വ ഫാത്തിമ തഹ്ലിയ
ഡോ ധന്യ മാധവ്
അഡ്വ മായാ കൃഷ്ണന്‍
ബിന്ദു അമ്മിണി
അഡ്വ ഭദ്രകുമാരി
മൃദുല ഭവാനി
അമ്മിണി കെ വയനാട്
സീറ്റ ദാസന്‍
ബിന്ദു തങ്കം കല്യാണി
ഷമീന ബീഗം
അപര്‍ണ ശിവകാമി
വിമല ടീച്ചര്‍
സ്മിത നെരവത്ത്
മജ്നി തിരുവങ്ങൂര്‍

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...

വയലിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണു ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട് : വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ...