അതീവ ജാഗ്രത വേണ്ട അവസ്ഥയെന്ന് കടകംപള്ളി ; പാളയം മാര്‍ക്കറ്റ് അടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്ത് അതീവ ജാഗ്രത വേണ്ട അവസ്ഥയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഷോപ്പിംഗ് മേഖലകൾ കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും നഗരസഭ നിരീക്ഷണം കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രോഗം പിടിപ്പെട്ടവരുടെ റൂട്ട് മാപ്പ് പുറത്തിറക്കിയെന്നും സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ സ്രവ പരിശോധന തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പാളയം മാര്‍ക്കറ്റ് അടയ്ക്കുമെന്ന് തിരുവനന്തപുരം മേയര്‍ അറിയിച്ചു

തിരുവനന്തപുരം മാരായമുട്ടത് നിന്ന് സേലത്തേക്ക് പോയ ആൾ അവിടെ പോസിറ്റീവായി എന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന്, മറയമുട്ടത്ത് സ്രവപരിശോധന ശക്തമാക്കും. ബൂത്ത് തല നിരീക്ഷണ സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി ഡ്യൂട്ടിയിൽ അല്ലാത്ത സർക്കാർ ഉദ്യോഗസ്ഥരെയും ഡോക്ടര്‍രെയും ഏകോപിപ്പിച്ചു. ആന്റിജൻ പരിശോധന രണ്ട് ദിവസത്തിനുള്ളിൽ തുടങ്ങുമെന്നും നിലവില്‍ നഗരം അടച്ചിട്ടേണ്ട സഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഉറവിടം അറിയാത്ത കേസുകളിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ നിന്ന് അധികം പോസിറ്റീവ് കേസുകൾ ഇല്ല. എന്നിരുന്നാലും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.

വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തില്‍ കൂടുതൽ കരുതൽ ആവശ്യമുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ നിരന്തരം വന്ന് പോകുന്ന സ്ഥലമാണ് വിഎസ്എസ്‍സി. ഇവിടെ വരുന്ന എല്ലാവരെയും പരിശോധിക്കാൻ ഡയറക്ടർക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവരെ അവിടെ തന്നെ നിരീക്ഷണത്തിലാക്കണം. നഗരത്തിലേക്ക് അത്യാവശ്യക്കാർ അല്ലാത്തവർ വരരുതെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ

0
തിരുവല്ല : മിന്നൽ പ്രളയത്തിൽ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി തിരുവല്ല മർച്ചന്റ്സ്...

ഇടമണ്‍ നോര്‍ത്ത് വൈസ് മെന്‍ ക്ലബ്ബ് : ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സ്ഥാനാരോഹണം നടന്നു

0
റാന്നി : ഇടമണ്‍ വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയണല്‍ സോണ്‍...

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...