ബാങ്കുകളുടെ 350 കോടിയുമായി മറ്റൊരു വ്യവസായികൂടി ഇന്ത്യ വിട്ടു : രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ പരാതിയുമായി ബാങ്കുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : വ്യവസായി ഇന്ത്യ വിട്ട് രണ്ട് വര്‍ഷത്തിന് ശേഷം 350 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബാങ്കുകള്‍ രംഗത്ത്. പഞ്ചാബ് ബസ്മതി റൈസ് ലിമിറ്റഡ് ഡയറക്ടര്‍ മഞ്ജിത് സിങ് മഖ്‌നിക്കെതിരെ കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ള ആറ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് സിബിഐക്ക് പരാതി നല്‍കിയത്.

മഞ്ജിത് സിങ് നിലവില്‍ കാനഡയിലാണെന്നാണ് റിപ്പോര്‍ട്ട്‌. ബാങ്കുകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമൃത്‌സര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബസ്മതി റൈസ് ലിമിറ്റഡ്, അതിന്റെ ഡയറക്ടര്‍മാരായ മഞ്ജിത് സിങ് മഖ്‌നി, മകന്‍ കുല്‍വിന്ദര്‍ മഖ്‌നി, മരുമകള്‍ ജസ്മീത് കൗര്‍, ചില ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ബാങ്കുകളെ വഞ്ചിച്ചതിന് സി.ബി.ഐ. കേസെടുത്തു.

കാനറ ബാങ്കില്‍നിന്ന് 175 കോടി, ആന്ധ്ര ബാങ്ക്- 53 കോടി, യു.ബി.ഐ. ബാങ്ക്- 44 കോടി, ഓറിയന്റല്‍ ബാങ്ക്‌- 25 കോടി, ഐ.ഡി.ബി.ഐ.- 14 കോടി, യുകോ ബാങ്ക്- 41 കോടി എന്നിങ്ങനെയാണ് ഇവര്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

2003 മുതല്‍ അവര്‍ വായ്പകള്‍ നേടിയിട്ടുണ്ടെന്ന് കാനറ ബാങ്ക് പരാതിയില്‍ അറിയിച്ചു. 2012 മുതല്‍ കണ്‍സോര്‍ഷ്യം ക്രമീകരണം തിരഞ്ഞെടുത്തുവെന്നും പറയുന്നു. കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ളതാണ് ഈ കണ്‍സോര്‍ഷ്യം. തിരിച്ചടവുകളിലും മറ്റും വീഴ്ച വരുത്തിയതിനാല്‍ 2018 ഏപ്രില്‍ 25-ന് ഈ അക്കൗണ്ട് നിഷ്‌ക്രിയ വായ്പയായി കാനറ ബാങ്ക് തിരിച്ചു. 2018-ല്‍ തന്നെ മറ്റു ബാങ്കുകളും ഇതേ നടപടിയെടുത്തെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയ ബാങ്കുകള്‍ തട്ടിപ്പ് റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ സി.ബി.ഐക്ക് പരാതി നല്‍കാന്‍ നിര്‍ദേശം ലഭിച്ചിരുന്നെങ്കിലും ബാങ്കുകള്‍ ഈ വര്‍ഷം ജൂണിലാണ് സി.ബി.ഐയെ സമീപിച്ചത്. ജൂണ്‍ ഒന്നിന് നല്‍കിയ പരാതിയില്‍ മഞ്ജിത് സിങ് കാനഡിയിലേക്ക് കടന്നതായി കാനറ ബാങ്ക് പറയുന്നുണ്ട്. 2018-ന്റെ തുടക്കത്തില്‍ തന്നെ മഞ്ജിത് സിങ് കാനഡയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...