തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ സഹ വികാരി പള്ളിമേടയില്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെ എട്ട് മണിയോട് കൂടിയാണ് ഫാ.ജോണ്‍സണെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന് ചില രോഗങ്ങളുണ്ടായിരുന്നു എന്നുപറയുന്നു. മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. മ്യതദേഹം തിരുവനന്തപുരം ജൂബിലി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.