വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ വെടിവെപ്പ് : 10 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പലസ്തീൻ : വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ വെടിവെപ്പ്. ആക്രമണത്തിൽ 10 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ ഗാസയിൽ നിന്ന് രണ്ട് റോക്കറ്റുകൾ തൊടുത്തുവിട്ടതോടെ സംഘർഷം കൂടുതൽ രൂക്ഷമായി. അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനമാണ് ഇരുവരെയും തടഞ്ഞതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. പലസ്തീൻ തീവ്രവാദത്തിനെതിരെ നിലപാട് കടുപ്പിച്ച ഇസ്രായേലിലെ തീവ്ര വലതുപക്ഷ സർക്കാരിന്‍റെ തലപ്പത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെനന്യാഹു തിരിച്ചെത്തിയത് അടുത്തിടെയാണ്.

ബെഞ്ചമിൻ നെതന്യാഹു തിരിച്ചെത്തിയതിന് ശേഷം ഇസ്രായേൽ നടത്തുന്ന ആദ്യത്തെ ആക്രമണം ആണിത്. തങ്ങളുടെ രാഷ്ട്രം തിരിച്ചുപിടിക്കുവാനായി 55 വർഷം നീണ്ടുനിൽക്കുന്ന പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് പലസ്തീൻ പ്രതികരിച്ചു. വെസ്റ്റ് ബാങ്കിൽ ക്രമസമാധാനം നിലനിർത്താനും ഇസ്രായേലിനെതിരായ ആക്രമണങ്ങൾ തടയാനും അംഗീകരിക്കപ്പെട്ട ഇസ്രായേലുമായുള്ള സുരക്ഷാ ഏകോപനം അവസാനിപ്പിക്കുകയാണെന്ന് പലസ്തീൻ അതോറിറ്റി അറിയിച്ചു. 1967ലാണ് പലസ്തീന്‍റെ ഭാഗമായ വെസ്റ്റ് ബാങ്ക്, ഈസ്റ്റ് ജെറുസലേം, ഗാസ സ്ട്രിപ്പ് തുടങ്ങിയ പ്രദേശങ്ങൾ ഇസ്രോയേൽ കൈയ്യടക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...