എറണാകുളം : കരാർ കമ്പനിയ്ക്ക് പകരം പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് മറ്റൊരു കമ്പനി. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കായിരുന്നു കരാർ. എന്നാൽ ആറ് മാസമായി നാഗ്പുർ ആസ്ഥാനമായ ആഷ്മി റോഡ് കരിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ടോൾ പിരിച്ചുകൊണ്ടിരിക്കുന്നത്. സംഭവത്തിൽ ജില്ല കളക്ടർ വിശദീകരണം തേടി. എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർക്കാണ് കളക്ടർ നടപടിയാവശ്യപ്പെട്ട് കത്ത് നൽകിയത്. പുതിയ കമ്പനി അനധികൃതമായി ടോൾപിരിവ് നടത്തുന്നുവെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം മന്ത്രിക്കും കളക്ടർക്കും പരാതി നൽകിയിരുന്നു. പരാതി ലഭിച്ചതിനെ തുടർന്നാണ് കളക്ടർ ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകിയത്.
ആറുമാസമായി പുതിയ കമ്പനിയുടെ പേരുവെച്ച ബോർഡ് ടോൾ പ്ലാസയിൽ പ്രദർശിപ്പിച്ചിരുന്നു. പരാതിയായതോടെ ടോൾ പ്ലാസ അധികൃതർ ഈ ബോർഡ് മറച്ചുവെയ്ക്കുകയും ചെയ്തു. കരാറിലെ വ്യവസ്ഥ 32 പ്രകാരം കമ്പനിയെ കരാറിൽ നിന്ന് നീക്കാവുന്ന കുറ്റമാണ് നടന്നിരിക്കുന്നതെന്ന് ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. വിഷയത്തിൽ കളക്ടർ കൈകൊണ്ട നടപടി സ്വാഗതാർഹമാണ്. പരാതി അവഗണിക്കുന്ന പൊതുമരാമത്ത് മന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണ്. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ദേശീയപാത അതോറിറ്റി ഡയറക്ടർ, കളക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ടെന്നും ടാജറ്റ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























