ദേശീയ അംഗീകാര നിറവിൽ പള്ളിക്കൽ സർക്കാർ ഹോമിയോപ്പതി ഡിസ്‌പെൻസറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തോട്ടുവാ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം പ്രവർത്തിക്കുന്ന സർക്കാർ മാതൃകാ ഹോമിയോപ്പതി ഡിസ്‌പെൻസറിക്ക് ലഭിച്ച എൻ. എ. ബി. എച്ച് എൻട്രി ലെവൽ സർട്ടിഫിക്കറ്റ് ഇക്കഴിഞ്ഞ 28ന്‌ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ കേരള ആരോഗ്യ, വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജിൽ നിന്നും സ്റ്റേറ്റ് ക്വാളിറ്റി നോഡൽ ഓഫീസർ കൂടിയായ മെഡിക്കൽ ഓഫീസർ ഡോ. ആർ. രജികുമാർ, പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോപ്പതി) ഡോ. ഡി. ബിജുകുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സർക്കാർ ആയുർവേദ ഡിസ്പെൻസറിക്ക് കഴിഞ്ഞ വർഷം ഈ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ രണ്ട് ആയുഷ് ഘടകസ്ഥാപനങ്ങൾക്കും എൻ. എ. ബി. എച്ച് അംഗീകാരം ലഭിച്ച തദ്ദേശ സ്വയംഭരണസ്ഥാപനം എന്ന പദവിയിലേക്ക് പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് ഉയർത്തപ്പെട്ടതായി പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അറിയിച്ചു.

2023 ഒക്ടോബർ 1ന് ആയുഷ് ഹോമിയോപ്പതിക് ഇൻഫർമേഷൻ മാനേജ്‌മന്റ് സിസ്റ്റം 2.0 എന്ന വെബ് അധിഷ്ഠിത സോഫ്റ്റ്‌വെയർ മുഖേന ഓ. പി രജിസ്ട്രേഷൻ, രോഗീപരിശോധന, ലാബ് പരിശോധന, മരുന്ന് വിതരണം എന്നീ സേവനങ്ങളെല്ലാം പൂർണമായും കമ്പ്യൂട്ടർവൽക്കരിച്ച ജില്ലയിലെ ആദ്യത്തെ സർക്കാർ ആരോഗ്യ സ്ഥാപനമായി പള്ളിക്കൽ സർക്കാർ മാതൃകാ ഹോമിയോപ്പതി ഡിസ്‌പെൻസറി ശ്രദ്ധാ കേന്ദ്രമായിരുന്നു. 2024 ജനുവരി 1 മുതൽ ക്യു. ആർ കോഡ് മുഖേന ഓ. പി രജിസ്ട്രേഷൻ, ലാബ് പരിശോധന എന്നീ സേവനങ്ങൾക്ക് എച്ച്. എം. സിയിലേക്കുള്ള പണമടക്കാൻ സൗകര്യമൊരുക്കിയിരുന്നു. ബി. പി. എൽ റേഷൻ കാർഡിൽ ഉൾപ്പെട്ടവർക്ക് സേവനങ്ങൾ പൂർണ്ണമായും സൗജന്യമാക്കിയിട്ടുമുണ്ട്. ഹരിതകേരളം മിഷൻ പുരസ്കാരം, കേരളാ ⁠ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് പ്രകാരമുള്ള സ്ഥിരം രജിസ്ട്രേഷൻ, മാതൃകാ ഡിസ്‌പെൻസറി പദവിയിൽ നിന്നും ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രമായി (ആയുഷ് ആയുഷ്മാൻ ആരോഗ്യ മന്ദിർ) ഉയർത്തൽ, യോഗ ഹാൾ നിർമിച്ച് പ്രവർത്തന സജ്ജമാക്കൽ, ബയോമെഡിക്കൽ മാലിന്യ സംസ്കരണത്തിന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഇമേജുമായി കരാറിലേർപ്പടൽ എന്നിങ്ങനെ നിരവധി നാഴികക്കല്ലുകൾ പിന്നിടുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു.

കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും പഞ്ചായത്ത് ഭരണസമിതിയുടെയും സഹകരണത്തോടെ ആശുപത്രി വികസന സമിതിയുടെ മേൽ നോട്ടത്തിൽ ജീവനക്കാരും ആശാ പ്രവർത്തകരും നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ നേട്ടങ്ങളെല്ലാം കൈവരിക്കാൻ സാധിച്ചതെന്ന് മെഡിക്കൽ ഓഫീസർ ഡോ. ആർ. രജികുമാർ അഭിപ്രായപ്പെട്ടു. കേരളത്തിലെ ആയുഷ് സ്ഥാപനങ്ങളുടെ ആരോഗ്യ സേവന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഘട്ടം ഘട്ടമായി സ്ഥാപനങ്ങൾക്ക് എൻ. എ. ബി. എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ 2022ൽ തന്നെ ചിട്ടയായ പ്രവർത്തനം ആരംഭിച്ചിരുന്നു. ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും 700 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളിൽ നിന്നും പ്രാഥമിക ഗ്യാപ് അനാലിസിസ് നടത്തിയ ശേഷമാണ് എൻ. എ. ബി. എച്ച് അംഗീകാരത്തിനായി അപേക്ഷ സമർപ്പിക്കുവാൻ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്.

ഈ സ്ഥാപനങ്ങളിൽ സ്ഥാപനതല ആഭ്യന്തര അസ്സെസ്സ്മെന്റ്, ജില്ലാതല അസ്സെസ്സ്മെന്റ്, സംസ്ഥാനതല അസ്സെസ്സ്മെന്റ് എന്നിവ നടത്തി കുറവുകൾ നികത്തിയ ശേഷമാണ് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ കീഴിലെ എൻ. എ. ബി. എച്ച് നിയോഗിച്ച ദേശീയതല സംഘത്തിന്റെ അസ്സെസ്സ്മെന്റ് നടന്നത്. കേരളത്തിൽ 250 (2024ൽ ആദ്യ ഘട്ടമായി 150 ഇപ്പോൾ രണ്ടാം ഘട്ടമായി 100) സർക്കാർ ആയുഷ് ഡിസ്പെൻസറികൾക്ക് എൻ. എ. ബി. എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കൊന്നും അവകാശപ്പെടാനാകാത്ത ചരിത്ര നേട്ടമാണിതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യങ്ങൾ, മുഴുവൻ സമയ ശുദ്ധജല ലഭ്യത, വൈദ്യുത ബാക്കപ്പ്ഭി, ഇന്റർനെറ്റ് സൗകര്യം ഭിന്നശേഷീസൗഹൃദ ശൗചാലയം, കെട്ടിടത്തിനുള്ളിലും പുറത്തുമുള്ള അഗ്നിശമന സൗകര്യം ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ, അവശ്യമരുന്നുകളുടെയും ഉപകരണങ്ങളുടെയും അടിസ്ഥാന ലാബ് പരിശോധനകളുടെയും ലഭ്യത, കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ (ഡോക്ടർ), ഫാർമസിസ്റ്, അറ്റൻഡർ / ഡിസ്പെൻസർ, പാർട്ട് ടൈം സ്വീപ്പർ, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ (കുറഞ്ഞത് ജി. എൻ. എം യോഗ്യതയുള്ള നേഴ്സ്), യോഗ ഇൻസ്ട്രക്ടർ എന്നീ ആതുരസേവകരുടെ ലഭ്യത, രോഗിപരിചരണത്തിന്റെ ഗുണനിലവാരം, രോഗികൾക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ, ചികിത്സാരേഖകൾ ലഭ്യമാക്കൽ, ഗുണനിലവാരമുള്ള പരിശോധനാ സംവിധാനങ്ങൾ, പരിശീലന പരിപാടികൾ, മരുന്നുകളുടെ ഗുണ നിലവാരമുള്ള സംഭരണവും വിതരണവും അണുബാധ നിയന്ത്രണം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വിലയിരുത്തിയശേഷം ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും രോഗികളുടെ അവകാശങ്ങളെക്കുറിച്ചും സ്ഥാപനത്തിലെത്തുന്ന രോഗികളോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും പൊതുജനങ്ങൾക്കുള്ള അഭിപ്രായം കൂടി പരിഗണിച്ചാണ് സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം ലഭിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...