അബാന്‍ മേല്‍പാലം : നിര്‍മ്മാണ പുരോഗതി വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അബാന്‍ മേല്‍പാല നിര്‍മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. മേല്‍പാലത്തിന്റെ 10 സ്പാനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കി ഉടന്‍ തുടങ്ങും. സര്‍വീസ് റോഡ് നിര്‍മാണം ആരംഭിച്ചു. വാട്ടര്‍ അതോറിറ്റിയുടെയും കെഎസ്ഇബിയുടെയും യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തി പൂര്‍ത്തികരിച്ചു. കോഴഞ്ചേരി പുതിയ പാലത്തിന്റെ അവസാന സ്പാനിന്റെ നിര്‍മണം തുടങ്ങി. മഞ്ഞനിക്കര ഇലവുംതിട്ട മുളക്കുഴ റോഡിലെ ഓമല്ലൂര്‍ ഭാഗത്തെ കലുങ്ക് നിര്‍മാണം പുരോഗമിക്കുന്നു. വയറപ്പുഴ പാലത്തിന്റെ പൈലിംഗ് പൂര്‍ത്തിയായി. കരയിലെ സ്ലാബ് ഷട്ടറിംഗ് ഡിസംബറില്‍ തീര്‍ക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. അമ്പലക്കടവ് – മണ്ണാക്കടവ് എസ് സി നഗറിലേക്കുള്ള റോഡ് നിര്‍മാണം അവസാന ഘട്ടത്തിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രി പുതിയ കെട്ടിടം വൈകാതെ പൂര്‍ത്തിയാകും. ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണം. സ്‌കൂള്‍, അങ്കണവാടികള്‍ക്ക് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പുറമറ്റം ആയൂര്‍വേദാശുപത്രി കെട്ടിട നിര്‍മാണം അവസാനഘട്ടത്തിലെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. വഞ്ചിപ്പോട്ടില്‍ കടവ് പാലം, പുനര്‍നിര്‍മാണം നടക്കുന്ന തിരുവാറ്റ പാലം തുടങ്ങിയവയുടെ പുരോഗതി എംഎല്‍എ വിലയിരുത്തി. നവകേരള സദസ് നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍ എ പറഞ്ഞു. ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പഞ്ചായത്തുതല എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്നും എംഎല്‍എ വ്യക്തമാക്കി. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ തെരുവുനായ നിയന്ത്രണ നടപടി ഊര്‍ജിതമാക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ. എസ്. മായ, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് ദിവസം നടത്തിയ തെരച്ചിലിലും തെളിവുകള്‍ ലഭിച്ചില്ല : കുട്ടിയമ്മയുടെ തിരോധാനത്തില്‍ ദുരൂഹത ആരോപിച്ച്...

0
ചിറ്റാര്‍ : കട്ടച്ചിറ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ തോട്ടുപുറം വീട്ടില്‍ കുട്ടിയമ്മ...

വലിയകലുങ്ക് കാളത്തോട്ടിലെ മലിനജലം : അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള സ്രോതസ്സിൽ ഗുരുതര മലിനീകരണമെന്ന് റിപ്പോര്‍ട്ട്

0
​റാന്നി : വലിയകലുങ്ക് കാളത്തോട്ടിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ജലത്തില്‍ വലിയ...

ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് സൂചന

0
തിരുവനന്തപുരം: തിരുവനന്തപുരം തിരുമല പൊറ്റയിൽ ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന്...

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി...