നാടിന്റെ വികസനത്തിനു വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച അനിവാര്യം : പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാടിന്റെ വികസനത്തിന് വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച അനിവാര്യമാണെന്നും മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ ഭൗതീക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് മുന്‍ഗണന നല്‍കി നടത്തുന്നതെന്നും റാന്നി എം എല്‍ എ അഡ്വ. പ്രമോദ് നാരായണ്‍. മാടമണ്‍ സര്‍ക്കാര്‍ യു. പി. സ്‌കൂളിന്റെ പുതിയ ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. റാന്നി മണ്ഡലത്തില്‍ സര്‍വതല സ്പര്‍ശിയായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കി വരുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പി എസ് സി പരിശീലനം ഓഗസ്റ്റില്‍ ആരംഭിക്കും. കുടുംബശ്രീ മുഖേന സ്ത്രീകളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രൊജക്റ്റ് നടപ്പാക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായതായും എംഎല്‍ എ പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആകസ്മിക ഫണ്ടില്‍ നിന്ന് 54.90 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലാസ്സ് മുറികള്‍ നിര്‍മ്മിച്ചത്. ചടങ്ങില്‍ പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനന്‍ അധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കോമളം അനിരുദ്ധന്‍, പെരുനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ എം. എസ് ശ്യാം, വാര്‍ഡ് അംഗം അജിതാ റാണി, സ്‌കൂള്‍ പ്രഥമാധ്യാപിക ലിനി ജോണ്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എസിക്യൂട്ടീവ് എഞ്ചിനീയര്‍ വി. കെ. ജാസ്മിന്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, പി ടി എ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് ദിവസം നടത്തിയ തെരച്ചിലിലും തെളിവുകള്‍ ലഭിച്ചില്ല : കുട്ടിയമ്മയുടെ തിരോധാനത്തില്‍ ദുരൂഹത ആരോപിച്ച്...

0
ചിറ്റാര്‍ : കട്ടച്ചിറ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ തോട്ടുപുറം വീട്ടില്‍ കുട്ടിയമ്മ...

വലിയകലുങ്ക് കാളത്തോട്ടിലെ മലിനജലം : അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള സ്രോതസ്സിൽ ഗുരുതര മലിനീകരണമെന്ന് റിപ്പോര്‍ട്ട്

0
​റാന്നി : വലിയകലുങ്ക് കാളത്തോട്ടിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ജലത്തില്‍ വലിയ...

ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് സൂചന

0
തിരുവനന്തപുരം: തിരുവനന്തപുരം തിരുമല പൊറ്റയിൽ ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന്...

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി...