ആറന്മുള : പള്ളിയോട സേവാസംഘം നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ സദസ്സ് ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി ഉദ്ഘാടനംചെയ്തു. സർക്കാരിനോടൊപ്പം രക്ഷാകർത്താക്കളും സാമൂഹിക സന്നദ്ധ സംഘടനകളും ഈ വിഷയത്തിലുള്ള ബോധവത്കരണ പരിപാടികളിൽ സജീവമായി പങ്കാളികളാകണമെന്ന് ഡെപ്യൂട്ടി കളക്ടർ ആവശ്യപ്പെട്ടു. പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇത്തരത്തിലുള്ള പരിപാടികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ പിന്തുണ ഉണ്ടാകുമെന്ന് അവർ പറഞ്ഞു.
പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ശ്രീവിജയാനന്ദ വിദ്യാപീഠം മാനേജർ അജയകുമാർ വല്ലുഴത്തിൽ, ബോധവത്കരണ സമിതി കോഡിനേറ്റർ എം.കെ ശശികുമാർ, കെ.എസ്. സുരേഷ്, കെ.ആർ. സന്തോഷ്, ബി.കൃഷ്ണകുമാർ, വിജയകുമാർ, രവീന്ദ്രൻനായർ, പി.ആർ.ഷാജി, സി.ആർ. ജയപ്രകാശ്, പ്രസന്നകുമാർ തൈമറവുംകര, മാലക്കര ശശി എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്. സനിൽ, ഡോ. സുരേഷ്ബാബു വെൺപാല,ഡോ. ഗോപകുമാർ എന്നിവർ ക്ലാസ് നയിച്ചു.